പനിയും ഇന്‍ഫക്ഷനും വന്നതിനു പിന്നാലെ യുവാവിന്റെ മൂക്ക് മുറിച്ചുമാറ്റിയതായി റിപ്പോര്‍ട്ട്. അപ്ലാസ്റ്റിക് അനീമിയ എന്ന പ്രത്യേക രോഗാവസ്ഥയെെത്തുടര്‍ന്നാണ് 31കാരന് ദുര്‍ഗതി വന്നത്. യുഎസിലെ ഫ്ലോറിഡ സ്വദേശി ബ്ലാന്‍ഡന്‍ ബൂത്ബിക്ക് ഫംഗസ് ബാധയാണ് ഗുരുതരാവസ്ഥയിലേക്ക് എത്തിയത്.  ഫംഗസ് യുവാവിന്റെ മൂക്ക് കാര്‍ന്നു തിന്നാന്‍ തുടങ്ങുകയായിരുന്നു. ഡോക്ടര്‍മാര്‍ പണി പതിനെട്ടും നോക്കിയെങ്കിലും ഒന്നും ഫലപ്രദമാവാത്തതിനെത്തുടര്‍ന്നായിരുന്നു മൂക്ക് മുറിച്ചുമാറ്റിയത്. മൂക്ക് മുറിച്ചു മാറ്റിയിരുന്നില്ലെങ്കില്‍  ഫംഗസ് തലച്ചോറിലേക്കും കണ്ണുകളിലേക്കും എത്താന്‍ സാധ്യതയുള്ള സാഹചര്യത്തിലായിരുന്നു ഈ തീരുമാനം. 

ഒരു ചെറിയ പനി വന്നതിനു പിന്നാലെയാണ് ബൂത്ബിക്ക് ഇന്‍ഫക്ഷന്‍ രൂക്ഷമായത്. തുടര്‍ന്ന് ബൂത്ബിയുടെ ആരോഗ്യനില മോം അവസ്ഥയിലേക്ക് മാറുകയായിരുന്നു. ആശുപത്രിയിലെത്തി പരിശോധനകള്‍ക്ക് ശേഷമാണ് അപ്ലാസ്റ്റിക് അനീമിയ എന്ന അപൂര്‍വരോഗാവസ്ഥയാണെന്ന് ബോധ്യമായത്. ഈ അവസ്ഥയുള്ള വ്യക്തി തുമ്മുമ്പോള്‍ തന്നെ ഈ രോഗം മറ്റുള്ളവരിലേക്ക് പടരാനുള്ള സാധ്യത വളരെ കൂടുതലാണ്. കീമോതെറാപ്പി, ബ്ലഡ് ട്രാന്‍ഡ്ഫ്യൂഷന്‍സ്, ബോണ്‍മാരോ മാറ്റിവെക്കല്‍ ഉള്‍പ്പെടെയാണ് ഈ അവസ്ഥയ്ക്കുള്ള ചികിത്സാ രീതി. 

 

ഈ രോഗാവസ്ഥയിലും തനിയ്ക്ക് ശ്വസിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നിെല്ലന്നും ബൂത്ബിക്ക് പറയുന്നു. കണ്ണുകളിലേക്കും തലച്ചോറിലേക്കും രോഗം പടരുന്ന അവസ്ഥയിലാണ് മനസ്സില്ലാ മനസ്സോടെ മൂക്ക് മുറിച്ചു മാറ്റാന്‍ തീരുമാനമെടുത്തതെന്നും പറയുന്നു ബൂത്ബി. 

US Man forced to get removed his nose after a fungal infection