മാസങ്ങള്‍ക്ക് ശേഷം രണ്ടാമത്തെയാള്‍ക്ക് നൈട്രജന്‍ വധശിക്ഷ നടപ്പാക്കി അലബാമ കോടതി. മുന്‍പ് പരീക്ഷണം നടത്താതെയായിരുന്നു ആദ്യമായി ഇതേ കോടതി നൈട്രജന്‍ വധശിക്ഷ നടപ്പിലാക്കിയത്. കോടതിയുടെ ഈ നടപടിയ്ക്കെതിരെ മനുഷ്യത്വ രഹിതം എന്നുള്‍പ്പെടെ വിശേഷിപ്പിച്ച് വിരമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു..
അലന്‍ യൂജിന്‍ മില്ലര്‍ എന്നയാള്‍ക്കാണ് ഇപ്പോള്‍ ഈ വധശിക്ഷ വിധിച്ചത്. അലന്‍ കഴിഞ്ഞവര്‍ഷം വധശിക്ഷയ്ക്ക് വിധിക്കപ്പെടുകയും ലേഥല്‍ ഇന്‍ജക്ഷന്‍ വെച്ചുള്ള ശ്രമം അതിജീവിക്കുകയും ചെയ്തിരുന്നു. കഴിഞ്ഞ അതേ തിയതിയായിരിക്കും ഇത്തവണയും വിധിക്കുക. ജോലിസ്ഥലത്ത് മൂന്ന് പേരെ വെടിവെച്ചുകൊന്ന കേസിലാണ് അലന്‍ ശിക്ഷിക്കപ്പെട്ടത്. 1999ലായിരുന്നു സംഭവം.
ഇക്കൊല്ലം ജനുവരി 25നായിരുന്നു ആദ്യമായി നൈട്രജന്‍ വാതകം ഉപയോഗിച്ചുള്ള വധശിക്ഷയ്ക്ക് ലോകം സാക്ഷ്യം വഹിച്ചത്. കെന്നത്ത് സ്മിത് എന്നയാളുടേതായിരുന്നു വധശിക്ഷ. അതേസമയം ഇത്തരം വധശിക്ഷ രീതികള്‍ മനുഷ്യത്വരഹിതമാണെന്നും ഭരണഘടനാവിരുദ്ധമാണെന്നും കാണിച്ച് മില്ലര്‍ കേസുമായി രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇനിയും നൈട്രജന്‍ ഗ്യാസ് ഉപയോഗിച്ച് വധശിക്ഷകള്‍ നടപ്പിലാക്കുമെന്ന് അലബാമ അറ്റോര്‍ണി ജനറല്‍ അറിയിച്ചു.