TOPICS COVERED

നിങ്ങള്‍ക്ക് എത്രവേഗത്തില്‍ ഷാംപയ്ന്‍ ബോട്ടില്‍ തുറക്കാനാകും? വേഗത്തില്‍ തുറക്കുന്നവരെ കാത്തിരിക്കുന്നു ഒരു ഗിന്നസ് റെക്കോര്‍ഡ്. ചൈനയിലെ ഷാംങ്സി സ്വദേശിയായ ഷീ ദേഷങ്ക് പേരില്‍ ഒരു സവിശേഷ റെക്കോര്‍ഡ് നിലവിലുണ്ട്  കുങ്ഫുതാരമായ ഷീ ദേഷങ്ക് നഞ്ചക്ക് കൊണ്ട് 40 സെക്കന്‍ഡില്‍ പത്ത് ഷാംപയിന്‍ ബോട്ടിലുകള്‍ തുറന്നതാണ് ആ റെക്കോര്‍ഡ്.  ഗിന്നസ് ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ പ്രകടനത്തിന്റെ വീഡിയോയുള്ളത്.

ഷാംപയിന്‍ ബോട്ടിലുകളുമായി നിരന്നു നില്‍ക്കുന്നവര്‍ക്കിടയിലേക്കെത്തുന്ന  ഷീ  നഞ്ചക് വീശി ബോട്ടിലുകളോരോുന്നും തുറക്കുന്നതാണ് വീഡിയോ. ഇതിനിടെ ഒരാളുടെ കയ്യില്‍ നിന്ന് ബോട്ടില്‍ താഴെ വീഴുന്നുണ്ട് . പക്ഷേ ബോട്ടില്‍ വഴുതിവീഴുന്നതിനും മുമ്പേ അടപ്പ് തുറക്കുന്നത് വീഡിയോയില്‍ വ്യക്തം.

വീഡിയോ പങ്കു വെച്ച് ഗിന്നസ്  അധികൃതര്‍ ഇന്‍സ്റ്റഗ്രാം പേജില്‍ കുറിച്ചതിങ്ങനെ. നഞ്ചക് ഉപയാഗിച്ച് 10 ഷാംപയ്ന്‍ ബോട്ടിലുകള്‍ തുറക്കാന്‍ എടുത്ത ഏറ്റവും കുറഞ്ഞ സമയം 39.9 സെക്കന്‍ഡ്  ഷീ ദേഷങ്കിന് റെക്കോര്‍ഡ്.  സൈബര്‍ ലോകത്ത് വൈറലായ ആ വിഡിയോക്ക് രസകരമായ കമന്‍റുകളാണ് ലഭിക്കുന്നത്

ENGLISH SUMMARY:

Man has etched his name in the Guinness Book of World Records, by opening champagne bottles using nunchaku