lebanon

TOPICS COVERED

ലബനനില്‍ സംഘര്‍ഷം രൂക്ഷമായ പ്രദേശങ്ങളില്‍നിന്ന് ജനങ്ങള്‍ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറുന്നു. കിടപ്പാടം നഷ്ടപ്പെട്ട സ്വദേശികളും വിദേശികളും പള്ളികളില്‍ ഉള്‍പ്പെടെ അഭയംതേടിയിരിക്കുയാണ്. മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണെങ്കിലും നാട്ടിലേക്കുള്ള മടക്കം ആശങ്കയായി തുടരുന്നു. ബെയ്റൂട്ടില്‍നിന്ന് ജയ്പാലിന്‍റെ റിപ്പോര്‍ട്ട്

 

തെക്കന്‍ ലബനനിലെയും ബെയ്റൂട്ടിലെയും ഹിസ്ബുല്ല കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടുള്ള ആക്രമണം തുടരുകയാണ്. ഹിസ്ബുള്ള നേതാക്കളെ ലക്ഷ്യംവച്ച് ജനവാസമേഖലയില്‍ നടത്തുന്ന ബോംബാക്രമണത്തില്‍ മരണം ഉയരുകയാണ്. വെള്ളിയാഴ്ച നടന്ന ആക്രമണത്തില്‍ ഹിസ്ബുല്ല മേധാവിയും ഉന്നത നേതാക്കളും കൊല്ലപ്പെട്ടെങ്കില്‍ ശനിയാഴ്ച നടന്ന ബോംബാക്രണത്തില്‍ ഒരു ഹിസ്ബുല്ല കമാന്‍ഡര്‍ കൊല്ലപ്പെട്ടു. പാര്‍പ്പിടസമുച്ചയങ്ങള്‍ തകര്‍ന്നതിനാല്‍ പെരുവഴിയിലാകുന്ന സാധാരണക്കാരുടെ എണ്ണം കൂടിവരുന്നു.

 മലയാളികള്‍ ഉള്‍പ്പെടെ ലെബനനില്‍ ഉള്ള  ഇന്ത്യക്കാര്‍ നിലവില്‍ സുരക്ഷിതരാണ്. രാജ്യംവിടാന്‍ ഇന്ത്യന്‍ എംബസി നിര്‍ദേശിക്കുന്നുണ്ടെങ്കിലും വിമാനങ്ങള്‍ റദ്ദാക്കിയത് തിരിച്ചടിയായി. റോഡ് മാര്‍ഗം സിറിയയില്‍ എത്തി മടങ്ങാനുള്ള സാഹചര്യവും നിലവിലയില്ല. ലെബനന്‍–സിറിയ അതിര്‍ത്തിയിലെ പ്രധാന പാലങ്ങള്‍  ഇസ്രയേല്‍ അക്രമണത്തില്‍ തകര്‍ന്ന നിലയിലാണ്. ഇനി നാട്ടിലെത്താനുള്ള ഏക വഴി ഇന്ത്യന്‍ സര്‍ക്കാര്‍ കടല്‍ മാര്‍ഗം ഇന്ത്യക്കാരെ ഒഴിപ്പിക്കുക എന്നതാണ്.