AI Generated Image.

AI Generated Image.

TOPICS COVERED

അവിവാഹിതരായ പുരുഷന്മാര്‍ ഏറുന്ന സമയത്ത് അത്തരക്കാരെ ലക്ഷ്യമിട്ടുള്ള തട്ടിപ്പും നാട്ടില്‍ കൂടുകയാണ്. വിവാഹ ബ്യൂറോകളും യുവതിമാരും സംയുക്തമായുള്ള തട്ടിപ്പില്‍ പാവപ്പെട്ട യുവാക്കന്മാര്‍ വഞ്ചിക്കപ്പെട്ടതായാണ് റിപ്പോര്‍ട്ട്.

വിവാഹ ബ്യൂറോ ഏജന്‍റുമാരിലെത്തുന്ന പുരുഷന്മാരെ ഏജന്‍റുമാര്‍ യുവതികളുമായി പരിചയത്തിലാക്കുന്നു.  വിവാഹ ശേഷം  സ്ത്രീകള്‍ പണവുമായി മുങ്ങുകയും ചെയ്യുന്നതാണ് രീതി. തെക്കുപടിഞ്ഞാറൻ ചൈനയിലാണ് സംഭവം കൂടുതലായും റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഗ്വിഷൗവിലെ ഗുയാങ്ങിലുള്ള ഹുവാഗുവാൻ മേഖലയില്‍ മാത്രം 2023 മാര്‍ച്ച് മുതല്‍ 180 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

വിവാഹ ബ്യൂറോകളിലെത്തുന്ന അവിവാഹിതരായ പുരുഷന്മാരെ പറ്റിച്ച് വലിയ തുക തട്ടിയെന്നാണ് പൊലീസിന് മുന്നിലെത്തിയ പരാതി. വിവാഹം രജിസ്റ്റര്‍ ചെയ്യുകയും തട്ടിപ്പ് നടത്തി സ്ത്രീകള്‍ പണവുമായി മുങ്ങുകയും ചെയ്യുന്നതാണ് തട്ടിപ്പ് രീതി. ഇത്തരം സ്ത്രീകള്‍ മൂന്ന് മാസത്തിനുള്ളില്‍ 300,000 യുവാൻ (ഏകദേശം 35 ലക്ഷം രൂപ) സമ്പാദിച്ചതായാണ് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഏജന്‍സികളുമായി അവിവാഹിരരായ പുരുഷന്മാര്‍ കരാറിലെത്തും. അതിനായി 100 യുവാന്‍ അടക്കണം. കണ്ട് ഇഷ്ടപ്പെട്ട് വിവാഹം നടത്തിയ ശേഷം വധു വീടുവിട്ടുപോവുകയോ പുരുഷന്മാരെ സമ്മർദ്ദത്തിലാക്കി വിവാഹമോചനം നേടുന്നതോ ആണ് രീതി. 2023 ഡിസംബറിൽ ഇത്തരം തട്ടിപ്പിന്‍റെ ഭാഗമായി 1.70 ലക്ഷം യുവാനാണ് നഷ്ടമായത്. 

വിവാഹ ശേഷം ഗാർഹിക പീഡനം ആരോപിച്ച് വിവാഹമോചനത്തിന് അപേക്ഷ നൽകുകയായിരുന്നു. വധുവിന് സമ്മാനമായി നല്‍കിയ 1.70 ലക്ഷം യുവാന്‍ തിരികെ നല്‍കാന്‍ യുവതി തയ്യാറായില്ല. ഇതിനൊപ്പം സമ്മാനമായി നല്‍കിയ കാറും തിരികെ ലഭിച്ചില്ല. വിവാഹമോചന ശേഷം ഡേറ്റിങ് തുടരുകായണെന്നാണ് റിപ്പോര്‍ട്ട്. 

മെയ് മാസത്തിലെ മറ്റൊരു സംഭവത്തിൽ സെൻട്രൽ ഹുബെയ് പ്രവിശ്യയില്‍ നിന്നുള്ള ലിയാവോയാണ് പറ്റിക്കപ്പെട്ടത്. യുവതിയെ കണ്ട ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തു.

വധുവിന്‍റെ കുടുംബത്തിന് 16,000 യുവാന്‍ സമ്മാനമായി നൽകുകയും ചെയ്തു. വിവാഹം കഴിഞ്ഞ് രണ്ട് മാസം കഴിഞ്ഞ് ഭാര്യ സ്വന്തം നാട്ടിലേക്ക് മടങ്ങുകയായിരുന്നു. പിന്നീട് നടത്തിയ അന്വേഷണത്തില്‍ അഞ്ച് മക്കളുടെ അമ്മയാണിവരെന്ന് കണ്ടെത്തി. യുവാവ് പണം ആവശ്യപ്പെട്ട് ഏജന്‍സിയിലെത്തിയെങ്കിലും പൊലീസ് അന്വേഷണത്തെ തുടര്‍ന്ന് സ്ഥാപനം അടച്ചുപൂട്ടിയിരുന്നു.

വിവാഹമോചിതരായ സ്ത്രീകളെയും കടക്കെണിയിലായ സ്ത്രീകളെയുമാണ് ഏജന്‍റുമാര്‍ തട്ടിപ്പിന് ഉപയോഗിക്കുന്നത്. അവിവാഹിതരായ ഗ്രാമപ്രദേശങ്ങളില്‍ നിന്നുള്ള യുവാക്കളാണ് ഇരകളാക്കപ്പെടുന്നത്. ദിവസം 40-45 യുവാക്കളാണ് രജിസ്റ്റര്‍ ചെയ്യുന്നതെന്നാണ് ഏജന്‍റുമാര്‍ പൊലീസിന് കൊടുത്ത മൊഴി.