‘മേജര്‍ ശുക്ലയോട് പറയൂ. സിംഹം വേട്ട നിര്‍ത്തിയെന്ന് കരുതി കാട് അടക്കി വാഴാമെന്നാണോ നായ്ക്കളുടെ വിചാരം. നിങ്ങള്‍ക്ക് ധൈര്യമുണ്ടെങ്കില്‍ എനിക്ക് നേരെ വരൂ, നമുക്ക് മുഖാമുഖം ഏറ്റുമുട്ടാം...’ ഇതായിരുന്നു വിഡിയോയിലൂടെ ഹിസ്ബുള്‍ മുജാഹിദീന്‍‌ തീവ്രവാദി സമീര്‍ അഹമ്മദ് ബട്ട് അഥവാ ടൈഗര്‍ സമീര്‍ എന്നറിയപ്പെടുന്ന ഭീകരന്‍ ഇന്ത്യന്‍ സൈന്യത്തെയും മേജര്‍ രോഹിത്ത് ശുക്ലയെയും വെല്ലുവിളിച്ച് പോസ്റ്റ് ചെയ്തത്. മുഖം മറച്ചായിരുന്നു വിഡിയോയില്‍ സമീര്‍ പ്രത്യക്ഷപ്പെട്ടത്. വിഡിയോ പോസ്റ്റ് ചെയ്ത് കൃത്യം ഇരുപത്തിനാല് മണിക്കൂറുകള്‍ക്കുള്ളില്‍ സൈന്യത്തിന്റെ ബുള്ളറ്റ് ടൈഗര്‍ സമീറിന്റെ നെറ്റി തുളച്ചു.രാജ്യം ഒന്നടങ്കം കോരിത്തരിച്ച ഇൗ ചങ്കൂറ്റത്തിനും രാജ്യത്തിന്റെ അഭിമാനം കാത്തതിനും ഇന്ത്യ ഒന്നടങ്കം സല്ല്യൂട്ട് ചെയ്യുകയാണ് ഇൗ ധീര സൈനികന് മുന്നില്‍. 44 രാഷ്ട്രീയ റൈഫിള്‍സിലെ മേജര്‍ രോഹിത്ത് ശുക്ല. അദ്ദേഹമാണ് ഇപ്പോള്‍ രാജ്യത്തും സമൂഹമാധ്യമങ്ങളിലും ഹീറോ.   

കശ്മീരിലെ പുല്‍വാമയില്‍ സൈന്യം നടത്തിയ ഏറ്റമുട്ടലിലാണ് രണ്ട് ഹിസ്ബുള്‍ മുജാഹുദീന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വെല്ലുവിളി നടത്തിയ ടൈഗര്‍ സമീറും ഉള്‍പ്പെടുന്നു. ഇവര്‍ ഒളിവില്‍ കഴിഞ്ഞിരുന്ന വീട് വളഞ്ഞതിന് ശേഷമായിരുന്നു മേജറിന്റെ നേതൃത്വത്തിലുള്ള സംഘം ഏറ്റുമുട്ടല്‍ നടത്തിയത്. സൈന്യത്തിനെതിരെ ഒരുവേള ശക്തമായി തീവ്രവാദികളും ചെറുത്തുനിന്നു. ഒടുവില്‍ ശക്തമായ വെടിവയ്പ്പില്‍ രണ്ടു തീവ്രവാദികളെയും സൈന്യം വെടിവച്ചു കൊന്നു. വെടിവയ്പ്പില്‍ മേജര്‍ക്കും മറ്റൊരു സൈനികനും വെടിയേറ്റു. ഇരുവരും സൈനിക ആശുപത്രിയില്‍ ചികില്‍സയിലാണ്.  ഹിസ്ബുള്‍ മുജാഹിദ്ദീനിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്നത് ടൈഗറിന്റെ നേതൃത്വത്തിലായിരുന്നു. ഇയാളാണ് സൈന്യത്തെയും മേജറിനെയും വെല്ലുവിളിച്ച് കൊണ്ട് വിഡിയോ പോസ്റ്റ് ചെയ്തത്. ഇൗ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. 

കശ്മീരില്‍ മേജര്‍ രോഹിത്ത് ശുക്ലയുടെ നേതൃത്വത്തില്‍ വര്‍ഷങ്ങളായി മികച്ച പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. കഴിഞ്ഞ ജൂലൈ മൂന്നിന്  പുല്‍വാമയില്‍ അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ നടത്തിയ ഏറ്റുമുട്ടലില്‍ രണ്ട് കൊടും ഭീകരരെ വെടിവച്ചു കൊന്നിരുന്നു. ആ ധൈര്യത്തിനും നേതൃപാടവത്തിനും രാജ്യം ശൗര്യ ചക്ര നല്‍കിയാണ് ആദരിച്ചത്. കഴിഞ്ഞ മാസമാണ് രാഷ്ട്രപതി റാംനാഥ് കോവിന്ദിന്റെ കൈയ്യില്‍ നിന്ന് അദ്ദേഹം ആദരം ഏറ്റുവാങ്ങിയത്.

പരിഭാഷകരുടെ ‘കോമഡി ഷോ’: രോഷാകുലനായി അമിത് ഷാ: സദസിൽ പൊട്ടിച്ചിരി: വിഡിയോ