TAGS

ബസ്, ഓട്ടോ, ടാക്സി നിരക്ക് വർധന മേയ് ഒന്ന് മുതൽ നിലവിൽ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. നിരക്കുവർധനയുമായി ബന്ധപ്പെട്ട് ഉയർന്ന ആശങ്കകൾ പരിഹരിച്ചു കൊണ്ടായിരിക്കും വർധനയെന്നും മന്ത്രി പറഞ്ഞു. ഓട്ടോ, ടാക്സി മിനിമം ചാർജിനുള്ള ദൂരം ഒന്നര കിലോമീറ്റര്‍ ആയിത്തന്നെ നിലനിർത്തിയായിരിക്കും നിരക്ക് വർധന പ്രാബല്യത്തിൽ വരികയെന്നാണ് വിവരം. ബസുകളുടെ മിനിമം നിരക്ക് എട്ടിൽ നിന്ന് പത്തു രൂപയായി ഉയർത്താൻ തീരുമാനിച്ചെങ്കിലും കോവിഡ് കാലത്ത് മിനിമം ദൂരം രണ്ടര കിലോമീറ്ററായി കുറച്ചത് നിലനിർത്താനായിരുന്നു ആലോചന. എന്നാൽ, തുടർന്നുള്ള ഫെയർ സ്റ്റേജുകളിൽ വലിയ വർധനയ്ക്ക് ഇടയാക്കുമെന്ന വിമർശനത്തെ തുടർന്ന് മിനിമം ദൂരം 2018 ലേത് പോലെ അഞ്ചു കിലോമീറ്ററായി തന്നെ നിലനിർത്താനാണ് ആലോചന. കോവിഡ് കാലത്ത് ഉയർത്തിയ നിരക്കുകൾ കുറച്ചെന്ന് മന്ത്രി അവകാശപ്പെടുമ്പോഴും ഇതുസംബന്ധിച്ച് വ്യക്തത വരുത്താൻ കെ.എസ്.ആർ.ടി.സിക്ക് കഴിഞ്ഞിട്ടില്ല. പുതിയ ഫെയർ സ്റ്റേജ് വരുമ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുമെന്നാണ് ഗതാഗത വകുപ്പിലെ ഉന്നത വൃത്തങ്ങൾ പറയുന്നത്. വിഡിയോ റിപ്പോർട്ട് കാണാം:-