kochi-mayor-anilkumar-1

 

കുട്ടി കൊച്ചി പനമ്പിള്ളി നഗറിലെ കാനയില്‍ വീണത് ദുഃഖകരമെന്ന് കൊച്ചി മേയര്‍. ബാരിക്കേഡും സ്ലാബും കഴിയുന്നിടത്തെല്ലാം സ്ഥാപിക്കും. കുട്ടിയുടെ ചികില്‍സച്ചെലവ് വ്യക്തിപരമായി ഏറ്റെടുക്കുന്നുവെന്നും മേയര്‍ എം.അനില്‍കുമാര്‍ പറഞ്ഞു. വിഡിയോ കാണാം.

 

അതേസമയം, കൊച്ചിയിലെ ഓടകള്‍ രണ്ടാഴ്ചയ്ക്കുളളില്‍ അടയ്ക്കണമെന്ന കര്‍ശന നിര്‍ദേശവുമായി ഹൈക്കോടതി. സ്ലാബിടാന്‍ പറ്റുന്നിടത്ത് സ്ലാബിടണം. പേരിനുവേണ്ടിയാകരുത് നടപടി. നടപ്പാതകളുടെയും ഓടകളുടെയും കാര്യത്തില്‍ കോര്‍പറേഷന് വീഴ്ചയുണ്ടായെന്നും കോടതി പറഞ്ഞു. പനമ്പിള്ളി നഗറില്‍ കുട്ടി കാനയില്‍ വീണതിനെ തുടര്‍ന്നാണ് ഹൈക്കോടതി ഇടപെടല്‍.  അതേസമയം സംഭവത്തില്‍ കൊച്ചി കോര്‍പറേഷന്‍ സെക്രട്ടറി ഹൈക്കോടതിയില്‍ ക്ഷമ ചോദിച്ചു. 

 

kochi mayor to bear treatment cost of kid