2024ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 75–ാം റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായാണ് പ്രഖ്യാപനം. കഥകളി ആചാര്യൻ സദനം ബാലകൃഷ്ണനും തെയ്യം കലാകാരൻ ഇ.പി.നാരായണനും കാസർകോട്ടെ നെൽകർഷകനായ സത്യനാരായണ ബലേരി എന്നിവർ ഉൾപ്പെടെ 34 പേർക്കാണ് പത്മശ്രീ ലഭിച്ചത്. ഇന്ത്യയിലെ ആദ്യ വനിതാ പാപ്പാന്‍ പ്രതിഭ ബര്‍വയ്ക്കും പത്മശ്രീ
രണ്ടുദിവസം മുൻപ് രാജ്യത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ ഭാരതരത്നം പ്രഖ്യാപിച്ചിരുന്നു. ബിഹാർ മുൻ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമരസേനാനിയും സോഷ്യലിസ്റ്റ് നേതാവുമായ കർപൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്.
Padma Awards 2024 announced; Padma Shri for 3 from Kerala