ആറ്റിങ്ങൽ മണ്ഡലത്തിൽ ഒന്നേമുക്കാൽ ലക്ഷം കള്ളവോട്ട് കടന്നുകൂടിയിട്ടുണ്ടെന്ന് അടൂർ പ്രകാശ് എംപി. കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന് ഉൾപ്പെടെ പരാതി നൽകിയിട്ടുണ്ടെന്നും അതിലെ തീരുമാനം അനുസരിച്ച് തുടർനടപടി സ്വീകരിക്കുമെന്നും അടൂർ പ്രകാശ് മനോരമന്യൂസിനോട് പറഞ്ഞു. ആറ്റിങ്ങലിൽ മത്സരിക്കാൻ തയാറെടുക്കുന്ന കേന്ദ്രമന്ത്രി വി.മുരളീധരൻ കേരളത്തിലെ കഴിഞ്ഞ എല്ലാ തിരഞ്ഞെടുപ്പിലും മത്സരിച്ചിട്ടുള്ള ആളാണെന്നും ആർക്കും സ്വാഗതമെന്നും അടൂർ പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.