ak-saseendran

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കാനുള്ള നടപടികൾ ചർച്ച ചെയ്ത് കേരള, കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ വനം മന്ത്രിമാരുടെ യോഗം. അന്തർസംസ്ഥാന സഹകരണ ചാർട്ടറിൽ ഒപ്പിട്ട കേരളവും കർണാടകവും പ്രതിസന്ധി ലഘൂകരിക്കുന്നതിന് കേന്ദ്രസർക്കാർ ഇടപെടൽ ആവശ്യമാണെന്ന് പ്രതികരിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

വനം മന്ത്രിമാർ നേതൃത്വം നൽകിയ അന്തർസംസ്ഥാന കോഡിനേഷൻ കമ്മിറ്റി യോഗത്തിൽ തയ്യാറാക്കിയ ചാർട്ടറിൽ ഉൾപ്പെടുത്തിയത് നാല് ലക്ഷ്യങ്ങൾ. മനുഷ്യ-മൃഗ സംഘർഷ മേഖലകൾ അടയാളപ്പെടുത്തുക, സംഘർഷത്തിന്റെ മൂല കാരണം കണ്ടെത്തുക, അത് ലഘുകരിക്കുന്നതിന് വഴി തേടുക, മനുഷ്യ-വന്യജീവി പ്രശ്നങ്ങളിൽ കാല താമസം ഒഴിവാക്കി അതിവേഗ ഇടപെടൽ ഉറപ്പാക്കുക.. വിദഗ്ദ്ധ സേവനം ഉറപ്പാക്കാനും വിവരം വേഗത്തിൽ കൈമാറാനും നടപടികൾ, മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം ഉറപ്പാക്കുക. 

വന്യജീവി സംഘർഷങ്ങളിൽ ജനങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര നിയമത്തിൽ ഭേദഗതികൾ വരുത്തേണ്ടതുണ്ടെന്ന് വനം മന്ത്രി എ.കെ.ശശീന്ദ്രൻ പറഞ്ഞു. ചീഫ് വൈൽഡ് ലൈഫ് വാർഡന് എല്ലാ അധികാരങ്ങളും നൽകിയിട്ടുണ്ടെന്ന തരത്തിലുള്ള പ്രചരണം തെറ്റെന്നും അവർ പാലിക്കേണ്ടതായ നിരവധി മാനദണ്ഡങ്ങൾ നിർണായക തീരുമാനങ്ങൾ എടുക്കുന്നതിന് കാലതാമസം ഉണ്ടാക്കുന്നുവെന്നും യോഗം വിലയിരുത്തി. സംഘർഷങ്ങൾ തടയുന്നതിന് ആവശ്യമായ പ്രവർത്തനങ്ങൾക്ക്‌ കൂടുതൽ കേന്ദ്രഫണ്ട് ലഭ്യമാക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വനം മന്ത്രി എ.കെ.ശശീന്ദ്രനൊപ്പം കർണാടക വനം മന്ത്രി ഈശ്വർ ഖണ്ഡ്രെയും മൂന്ന് സംസ്ഥാനങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരും ബന്ദിപ്പൂരിൽ നടന്ന യോഗത്തിൽ പങ്കെടുത്തു.