• 'വ്യാജകേസില്‍ രാജിയില്ല'
  • 'സുനിത മുഖ്യമന്ത്രിയാവില്ല'
  • 'ജയിലില്‍ മുഖ്യമന്ത്രിക്ക് സൗകര്യങ്ങളൊരുക്കാനാകും'

അരവിന്ദ് കേജ്‌രിവാള്‍ മുഖ്യമന്ത്രി സ്ഥാനം ഒഴിയില്ലെന്ന് സഞ്ജയ് സിങ് എം.പി. വ്യാജകേസില്‍ അരവിന്ദ് കേജ്്രിവാള്‍ രാജിവച്ചാല്‍ പിണറായി വിജയനടക്കം രാജ്യത്തെ മുഴുവന്‍ പ്രതിപക്ഷ മുഖ്യമന്ത്രിമാരും രാജിവയ്ക്കേണ്ടി വരുമെന്ന്  സഞ്ജയ് സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. ജയില്‍ ദിനങ്ങള്‍ പുസ്തകവായനയ്ക്കാണ് ചിലവിട്ടതെന്നും അദ്ദേഹം പറഞ്ഞു. ജയില്‍ മോചിതനായ ശേഷം ഒരു മലയാള മാധ്യമത്തിന് നല്‍കുന്ന ആദ്യ അഭിമുഖത്തില്‍ നിന്ന്.  

ബിജെപി കെട്ടിച്ചമച്ച കേസില്‍ അരവിന്ദ്് കേജ്രിവാള്‍ രാജിവച്ചാല്‍ നാളെ പിണറായി വിജയനടക്കം പ്രതിപക്ഷ പാര്‍ട്ടി മുഖ്യമന്ത്രിമാരെല്ലാം രാജിവയ്ക്കേണ്ടി വരുമെന്ന് സഞ്ജയ് സിങ് പറയുന്നു. കേന്ദ്രസര്‍ക്കാര്‍ വിചാരിച്ചാല്‍  ജയിലില്‍ നിന്ന് മുഖ്യമന്ത്രിക്ക് ഔദ്യോഗികകൃത്യങ്ങള്‌ നിര്‍വഹിക്കാനുള്ള അവസരങ്ങളൊരുക്കാനാവും സുനിത കേജ്രിവാള്‍ മുഖ്യമന്ത്രിയാകുമെന്ന അഭ്യൂഹം സഞ്ജയ് സിങ് തള്ളി. പാര്‍ട്ടി നടത്തിയ സര്‍വെയില്‍ ജനങ്ങള്‍ കേജ്രിവാളിനെയല്ലാതെ മറ്റാരെയും മുഖ്യമന്ത്രിയായി ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിരപരാധിയാണെന്ന ഉത്തമ ബോധ്യമുണ്ടായിരുന്നതിനാല്‍ ജയില്‍ പോകാന്‍ ഭയമുണ്ടായിരുന്നെല്ലെന്നും  ആറുമാസത്തെ ജയില്‍വാസത്തിന് ശേഷം മോചിതനായ സഞ്ജയ് സിങ് മനോരമ ന്യൂസിനോട് പറഞ്ഞു. ജയില്‍ദിനങ്ങള്‍ പുസ്തകവായനക്കായാണ് ചിലവിട്ടത്.  ഡല്‍ഹി മദ്യനയ അഴിമതിക്കേസ് ഇനിയും വര്‍ഷങ്ങളോളം നീളുമെന്നും കേസ് അവസാനിപ്പി്കകാന്‍ കേന്ദ്ര ഏജന്‍സികള്‍ തയാറാവില്ലെന്നും ആം ആദ്മി പാര്‍ട്ടി നേതാവ് പറയുന്നു.