• യുവതി പീഡനത്തിന് ഇരയായെന്ന് സൂചന
  • അതിജീവിതയെ വൈദ്യപരിശോധനയ്​ക്ക് എത്തിച്ചു
  • 'മകള്‍ ഗര്‍ഭിണിയെന്ന് മാതാപിതാക്കള്‍ അറിഞ്ഞില്ല'

പനമ്പിള്ളി നഗറില്‍ റോഡില്‍ കണ്ടെത്തിയ നവജാത ശിശുവിന്‍റെ കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് യുവതി. രാവിലെ ശുചിമുറിയില്‍ പ്രസവിച്ചുവെന്നും ബാല്‍ക്കണിയിലൂടെ പുറത്തേക്ക് എറിയുകയായിരുന്നുവെന്നും അവര്‍ പൊലീസിനോട് സമ്മതിച്ചു. അതേസമയം, മകള്‍ ഗര്‍ഭിണിയെന്ന് മാതാപിതാക്കള്‍ അറിഞ്ഞിരുന്നില്ലെന്ന് കമ്മിഷണര്‍ ശ്യാം സുന്ദര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

 

രാവിലെ അഞ്ചുമണിക്ക് കുട്ടിയെ പ്രസവിച്ചുവെന്നും മൂന്ന് മണിക്കൂറിന് ശേഷം വലിച്ചെറിഞ്ഞുവെന്നും പൊലീസ് പറയുന്നു. യുവതി പീഡനത്തിന് ഇരയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചനകള്‍. അതിജീവിതയെ വൈദ്യ പരിശോധനയ്ക്കായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ കുഞ്ഞ് പ്രസവത്തില്‍ മരിച്ചിരുന്നോ അതോ കൊലപ്പെടുത്തിയോ എന്നുള്ളത് പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രമേ പറയാനാകൂവെന്നും കമ്മിഷണര്‍ വ്യക്തമാക്കി. രാവിലെ 7.37 ഓടെയാണ് കൊറിയര്‍ കവറില്‍  പൊതിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹം റോഡില്‍ വീണത്. റോഡിനഭിമുഖമായുള്ള ഒരു ഫ്ളാറ്റിലെ മുറിയില്‍ രക്തക്കറ കണ്ടതോടെയാണ് പൊലീസിന് നിര്‍ണായക വിവരം ലഭിച്ചത്.

 

Lady arrested in new born's death; Kochi