ബെംഗളുരു നഗരത്തിലെ മാലിന്യ സംസ്കരണ രീതികള്‍ പഠിക്കാനെത്തി കേരളത്തില്‍ നിന്നുള്ള ഹരിത കര്‍മ സേനാംഗങ്ങളും നഗരസഭാ അധികൃതരും. ചേര്‍ത്തല മുന്‍സിപ്പാലിറ്റിയിലെ 68 ഹരിത കര്‍മ സേനാംഗങ്ങളും ചെയര്‍പേഴ്സണന്‍ അടക്കമുള്ളവരാണു മാലിന്യ സംസ്കരണ രംഗത്തെ ആധുനിക രീതികള്‍ നേരിട്ടറിഞ്ഞത്
ഉദ്യാന നഗരം കാണാന്‍ കേരളത്തില്‍ നിന്നു നിരവധി പേരെത്താറുണ്ട്. എന്നാല്‍ ഇവര്‍ വെറുതെ കയ്യും വീശി വന്നതല്ല. മാലിന്യ സംസ്കരണത്തില്‍ ബെംഗളുരു പാലിക്കുന്ന ചിട്ടകള്‍ കണ്ടു മനസിലാക്കി പകര്‍ത്താവുന്നവ ചേര്‍ത്തലയില്‍ നടപ്പാക്കാനാണു വരവ്. രീതികളൊക്കെ വേറെയാണന്നു സേനാംഗങ്ങള്‍ പറയുന്നു.
അടുത്തു നിന്നു കണ്ടറിഞ്ഞ യന്ത്ര സംവിധാനങ്ങള്‍ കേരളത്തിലും നടപ്പാക്കണമെന്നാണ് എല്ലാവരുടെയും അഭിപ്രായം. ബെംഗളുരുവില്‍ കണ്ടെതെല്ലാം ചേര്‍ത്തു സംസ്ഥാന സര്‍ക്കാരിനു റിപ്പോര്‍ട്ട് കൈമാറുമെന്ന് നഗരസഭാധ്യക്ഷയും വ്യക്തമാക്കുന്നു 68 ഹരിത കര്‍മസേനാംഗങ്ങളും നഗരസഭാധ്യക്ഷ, മുന്‍സിപ്പല്‍ സെക്രട്ടറി, എന്‍ജിനിയര്‍, ക്ലീന്‍ സിറ്റി മാനേജര്‍ തുടങ്ങിയ 86 അംഗ സംഘമാണു ബെംഗളുരുവിലെത്തിയത്. ദേവനഹള്ളിയിലെ മലിനജല സംസ്കരണ പ്ലാന്റും ആടുകോടിയിലെ ഖരമാലിന്യം വേര്‍തിരിക്കുന്ന പ്ലാന്റുമാണു സംഘം സന്ദര്‍ശിച്ചത്