ഹരിയാനയിൽ കോണ്‍ഗ്രസിന്റെ സിറ്റിങ്ങ് സീറ്റായ ലഡ്വ പിടിക്കാൻ BJP മുഖ്യമന്തി നായിബ് സിങ്ങ് സെയ്നിയെയാണ് ഇറക്കിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ജീവൻ മരണ പോരാട്ടവുമാണ്. കർഷകർ ഏറെയുള്ള ഗ്രാമങ്ങളിൽ വോട്ടുറപ്പിക്കാനാണ് സെയ്നിയുടെ ശ്രമം
ലഡ്വ മണ്ഡലത്തിലെ ടുട്ടി ഗ്രാമത്തിൽ മുഖ്യമന്ത്രി എത്തുമ്പോൾ നേരം ഇരുട്ടിയിരുന്നു. വൈകിയതിന് ക്ഷമ ചോദിച്ചു കൊണ്ടാണ് പ്രസംഗം തുടങ്ങിയത്. പിന്നെ സർക്കാരിൻ്റെ പ്രഖ്യാപനങ്ങൾ ഓരോന്നായി എണ്ണിപ്പറയാൻ തുടങ്ങി സർക്കാർ കോളജിൽ പഠിക്കുന്ന SC, OBC വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളുടെ ഫീസ് സർക്കാർ നൽകും. വരുമാനം കുറഞ്ഞവർക്ക് സൗജന്യ സോളാർ പാനൽ തുടങി വാഗ്ദാനപ്പെരുമഴ. പിന്നെ മറ്റു പാർട്ടികളിൽ നിന്ന് ബിജെപിയിൽ ചേർന്നവർക്ക് സെയ്നിയുടെ സ്വീകരണം.