കര്‍ണാടക ബെല്ലാരിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്ക് വിധേയരായ അമ്മമാരുടെ കൂട്ടമരണം. മൂന്നു ദിവസത്തിനിടെ അഞ്ചുസ്ത്രീകള്‍ മരിച്ചു, പ്രസവ ശസ്ത്രക്രിയക്ക് ശേഷം നല്‍കിയ ഐ.വി ഫ്ലൂയിഡിലെ അണുബാധയാണു മരണകാരണം. കഴിഞ്ഞമാസം 9 മുതല്‍ 11 വരെ ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയവരാണു മരിച്ചത്‍.
ഫ്ലൂയിഡ് സ്വീകരിച്ചവരില്‍ കിഡ്നിയില്‍ മുറിവുകളും ആന്തരികാവയവങ്ങളില്‍ അണുബാധയുമുണ്ടായി. രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. പശ്ചിമ ബംഗാള്‍ ആസ്ഥാനമായുള്ള പശ്ചിമ ബംഗ ഫാര്‍മസ്യൂട്ടിക്കല്‍സ് വിതരണം ചെയ്ത ഐ.വി ഫ്ലൂയിഡിലാണു അണുബാധയുണ്ടായത്. കമ്പനിക്കെതിരെ അന്വേഷണം നടത്താന്‍ സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിട്ടു. മരണത്തെ കുറിച്ചു പഠിക്കാനായി ആരോഗ്യവകുപ്പിന്റെ നാലംഗ പ്രത്യേക സംഘത്തെയും സര്‍ക്കാര്‍ നിയോഗിച്ചു.