Untitled design - 1

തമിഴ് സൂപ്പർ താരവും ടിവികെ അധ്യക്ഷനുമായ വിജയും നടി തൃഷയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ പുറത്തുവന്നതിനു പിന്നാലെ ഇരുവർക്കുമെതിരെ വ്യാപക സൈബർ ആക്രമണം. ഒരു പ്രൈവറ്റ് എയർ പോർട്ടിൽ നിന്നുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഗോവയിൽ നടി കീർത്തി സുരേഷിന്‍റെ വിവാഹത്തിനായി ഇരുവരും ഒന്നിച്ചാണ് പോയതെന്നാണ് റിപ്പോർട്ടുകൾ. വിജയുടെ ഭാര്യയെ പരാമർശിച്ച് ജസ്റ്റിസ് ഫോര്‍ സംഗീത എന്ന പേരിൽ ഹാഷ്‌ടാഗ്‌ ക്യാംപെയിനും തുടങ്ങിയിട്ടുണ്ട്.

കീർത്തി സുരേഷിന്‍റെ വിവാഹത്തിന് രാവിലെ ചെന്നൈയിൽ നിന്ന് ഗോവയിലേക്ക് പുറപ്പെട്ട ചാർട്ടേഡ് വിമാനത്തിൽ തൃഷയും വിജയും ഒന്നിച്ച് യാത്ര ചെയ്‍തതാണ് ​ഗോസിപ്പുകൾക്ക് തിരികൊളുത്തിയത്. അധിക്ഷേപ പ്രചാരണത്തിന് പിന്നിൽ വിജയുടെ രാഷ്ട്രീയ എതിരാളികളാണെന്നും, തൃഷയും വിജയും വളരെ  അടുത്ത സുഹൃത്തുക്കളാണെന്നുമാണ് വിജയ്‍ ആരാധകർ പറയുന്നത്. 

വിജയും, അദ്ദേഹത്തിന്‍റെ അംഗരക്ഷകരും, തൃഷയും ഉൾപ്പടെ വിമാനത്തിലെ 6 യാത്രക്കാരുടെ പേരുകളാണ് സോഷ്യൽ മീഡിയയിൽ ആദ്യം പ്രചരിച്ചത്. അതിന് ശേഷം എയർപോർട്ടിലെ ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന് പിന്നാലെയാണ് വിജയുടെ ഭാര്യ സംഗീതയ്ക്ക് നീതി വേണമെന്ന് പറഞ്ഞ് ജസറ്റിസ് ഫോർ സംഗീത എന്ന പേരിൽ ഹാഷ്ടാഗ് ക്യാംപെയിന്‍റെ ആരംഭം. ഈ ഹാഷ്‍ടാഗിൽ ഒട്ടേറെ ട്വീറ്റുകളും പോസ്റ്റുകളുമാണ്  വന്നുകൊണ്ടിരിക്കുന്നത്. 

തമിഴ് മാധ്യമങ്ങളിലും സൈബർ ആക്രമണം ചർച്ചയാകുന്നുണ്ട്. എന്നാൽ വിജയും തൃഷയും ഇതിനോടൊന്നും ഇതുവരെ പ്രതികരിച്ചിട്ടില്ല.

അടുത്തിടെയൊന്നും വിജയ്ക്കൊപ്പം സംഗീത പൊതുവേദികളിൽ എത്തിയിട്ടില്ല. അതുകൊണ്ടുതന്നെയാണ് സോഷ്യൽ മീഡിയയിൽ ഇത്തരം ​ഗോസിപ്പുകൾ ചൂടുപിടിക്കുന്നത്

ENGLISH SUMMARY:

Cyber ​​attack against Vijay and Trisha