അങ്ങനെ കാത്തിരുന്ന് കാത്തിരുന്ന് ഒരു കല്യാണം കഴിച്ചു, പക്ഷെ ചെക്കന്‍ അറിഞ്ഞില്ലാ ഇത്രയും വലിയ പുലിവാലാണ് പിന്നാലെ വരുന്നതെന്ന്്. വധുവിന്‍റെ ഒരു ചോദ്യത്തില്‍ തകര്‍ന്നത് ആദ്യരാത്രി സ്വപ്നമാണ്. ഉത്തർ പ്രദേശിലെ സഹറൻപുരിലാണ് സംഭവം,
ആദ്യരാത്രിയിൽ റൂമിലെത്തിയ വരനോട് കഞ്ചാവും ബിയറും ഒപ്പം ആട്ടിറച്ചിയുമാണ് വധു ആവശ്യപ്പെട്ടത്. യുപിയിൽ വിവാഹദിനം ആദ്യരാത്രിയോട് അനുബന്ധിച്ച് നടക്കുന്ന ചടങ്ങാണ് ‘മുഹ് ദിഖായി’. ഈ ചടങ്ങിനിടെ നവവധു തന്റെ ഭർത്താവിനോട് കുടിക്കാൻ ബിയറും കഴിക്കാൻ ആട്ടിറച്ചിയും കഞ്ചാവും ചോദിക്കുകയായിരുന്നു. ആദ്യമൊന്ന് ഞെട്ടിയ നവവരൻ ബിയർ എങ്ങനെയെങ്കിലും സംഘടിപ്പിക്കാമെന്ന് പറഞ്ഞു. ആട്ടിറച്ചിയും കഞ്ചാവും പറ്റില്ലെന്ന് തറപ്പിച്ചുപറയുകയും ചെയ്തു. പക്ഷേ നവവധു വിടാൻ ഭാവമില്ലായിരുന്നു.
ഇതോടെ വരൻ ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചു. കൂടാതെ വിഷയത്തിൽ പൊലീസിനെ ഇടപെടുത്തുവാനും ഇവർ തീരുമാനിച്ചു. തുടർന്ന് ഇരുകൂട്ടരും പൊലീസ് സ്റ്റേഷനിൽ എത്തുകയും കൗൺസിലിംഗ് നടത്തുകയും ചെയ്തു. എന്നാൽ വധു സ്ത്രീയല്ലെന്നും ട്രാൻസ്ജെൻഡറാണെന്നും വരന്‍റെ കുടുംബം അവകാശപ്പെട്ടു. അടിവീഴുമെന്നയതോടെ പ്രശ്നം വീട്ടുകാര്‍ പറഞ്ഞു തീര്‍ക്കാന്‍ പറഞ്ഞ് പൊലീസ് തടിതപ്പി.