ലോക്സഭയിലെ കന്നി പ്രസംഗത്തില്‍ സര്‍ക്കാരിനെ പരിഹസിച്ച് പ്രിയങ്ക. സര്‍ക്കാരിന്‍റെ കയ്യില്‍ കൂറുമാറുന്നവരെയയെല്ലാം വെളുപ്പിക്കുന്ന വാഷിങ് മെഷിനുണ്ട്. സംഘപരിവാര്‍ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണമെന്നും പ്രിയങ്ക ഗാന്ധി.
അതേസമയം, ഉന്നാവ് വിഷയം പറയുന്നതിനിടെ ചിരിച്ച ഭരണപക്ഷത്തോട് രോഷാകുലയായി പ്രിയങ്ക. ഇത് തമാശയല്ല, ഗൗരവകരമായ കാര്യമാണ് പറയുന്നത്, എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്യാന്‍ പോലും തയാറായില്ല. സംഭലില്‍ ഒരു കുടുംബത്തിന്‍റെ സ്വപ്നമാണ് തകര്‍ന്നത്, സര്‍ക്കാര്‍ എല്ലാം ചെയ്യുന്നത് അദാനിക്കായി. സംഘപരിവാര്‍ ആശയങ്ങളല്ല ഭരണഘടനയെന്ന് പ്രധാനമന്ത്രി മനസിലാക്കണം.