narendra-modi-03
  • ഭരണഘടനാ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി
  • ‘കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചു’
  • രാഹുല്‍ ഗാന്ധിയെ അഹങ്കാരിയെന്ന് വിളിച്ച് പ്രധാനമന്ത്രി
  • പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി പ്രതിപക്ഷം

ഭരണഘടനാ ചര്‍ച്ചയില്‍ കോണ്‍ഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. അടിയന്തരാവസ്ഥയില്‍ രാജ്യത്തെ ജയിലാക്കി മാറ്റി. ആ കളങ്കം കോണ്‍ഗ്രസില്‍നിന്ന് മായില്ലെന്ന് പ്രധാനമന്ത്രി. ഗാന്ധി കുടുംബത്തെയും പ്രധാനമന്ത്രി രൂക്ഷമായിവിമര്‍ശിച്ചു. കോണ്‍ഗ്രസിലെ ഒരു കുടുംബം ഭരണഘടനയെ ചവിട്ടിത്താഴ്ത്താന്‍ ശ്രമിച്ചു. നെഹ്റു നടപ്പാക്കിയത് സ്വന്തം ഭരണഘടനയാണ്.  ഭരണഘടന തടസ്സമായി വന്നാല്‍ ഭേദഗതി ചെയ്യണമെന്ന് മുഖ്യമന്ത്രിമാര്‍ക്ക് കത്തെഴുതി. പിതാവിന്റെ  വഴിയെ ഇന്ദിരഗാന്ധിയും സ‍ഞ്ചരിച്ചു, കോടതികളുടെ അധികാരം ഇല്ലാതാക്കി. സ്വന്തം കസേര സംരക്ഷിക്കാന്‍ ഇന്ദിര ജനാധിപത്യം അട്ടിമറിച്ചു. രാജീവ് ഗാന്ധിയും ഭരണഘടനയെ അട്ടിമറിച്ചു. അടുത്ത തലമുറയും അതേപാതയില്‍തന്നെയാണ്. പാര്‍ട്ടി അധ്യക്ഷയാണ് അധികാര കേന്ദ്രമെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞെന്നും  പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

 

കോണ്‍ഗ്രസ് ഭരണഘടന ജനാധിപത്യം പറയുന്നു. എന്നാല്‍ നടക്കുന്നത് കുടുംബവാഴ്ചയാണ്. പ്രധാനമന്ത്രി പദത്തിലേക്ക് പി.സി.സികള്‍ അനുകൂലിച്ചത് സര്‍ദാര്‍ പട്ടേലിനെയാണ്. പിന്നാക്കവിഭാഗത്തില്‍നിന്നുള്ള അധ്യക്ഷനായ സീതാറാം കേസരിയെ അപമാനിച്ചെന്നും മോദി പറഞ്ഞു. Also Read: 'സവര്‍ക്കറെ പിന്തുണയ്ക്കുന്നുണ്ടോ?' ബിജെപിക്കെതിരെ ആഞ്ഞടിച്ച് രാഹുല്‍...

രാഹുല്‍ ഗാന്ധിയെ അഹങ്കാരിയെന്ന് വിളിച്ച് പ്രധാനമന്ത്രി. മന്ത്രിസഭാ തീരുമാനം രാഹുല്‍ കീറിയെറിഞ്ഞു. കോണ്‍ഗ്രസിലെ അടുത്ത തലമുറ ജനവിധിയെ ചോദ്യംചെയ്യുന്നെന്നും മോദി ആരോപിച്ചു. പ്രധാനമന്ത്രിയുടെ പരാമര്‍ശങ്ങളില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. താന്‍ ഭരണഘടനയെക്കുറിച്ച് മാത്രമാണ് പറയുന്നതെന്ന് മോദി 

ഭരണഘടനാ ചര്‍ച്ചയില്‍ ലോക്സഭയില്‍ മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. ഭരണഘടനയുടെ 75 വര്‍ഷത്തെ യാത്ര അഭിമാനകരമാണ്. ഇന്ത്യയുടെ ഭരണഘടന ലോകത്തിന് ആകെ മാതൃകയാണ്.  ആദിവാസി വനിത രാഷ്ട്രപതി പദവിയില്‍ എത്തിയത് ഭരണഘടനയുടെ ശക്തിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസ് സംവരണത്തെ എതിര്‍ത്തെന്ന് പ്രധാന്മന്ത്രി. കോണ്‍ഗ്രസ് അധികാരത്തില്‍നിന്ന് പുറത്തായപ്പോള്‍ പിന്നാക്കസംവരണം നടപ്പായി. ഒ.ബി.സി. സംവരണം വൈകിയതിന്റെ പാപഭാരം കോണ്‍ഗ്രസില്‍നിന്ന് പോകില്ല.  മതാടിസ്ഥാനത്തില്‍ സംവരണത്തിനാണ് ഇപ്പോള്‍ നീക്കം നടത്തുന്നതെന്നും മോദി പറഞ്ഞു.

നാനാത്വത്തില്‍ ഏകത്വം ഭാരതത്തിന്റെ പ്രത്യേകതയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വാതന്ത്ര്യത്തിനുശേഷം സ്വാര്‍ഥതമൂലം ഏകത്വം ഇല്ലാതായി. കഴിഞ്ഞ 10 വര്‍ഷം രാജ്യത്തിന്റെ ഐക്യത്തിനായി നിരന്തരം ശ്രമിച്ചു. ആര്‍ട്ടിക്കിള്‍ 370 രാജ്യത്തിന്റെ ഐക്യത്തിന് വിഘാതമായിരുന്നുന്നെന്നും പ്രധാനമന്ത്രി.

അടിയന്തരാവസ്ഥയില്‍ കോണ്‍ഗ്രസ് രാജ്യത്തെ ജയിലാക്കി മാറ്റി. കോണ്‍ഗ്രസില്‍നിന്ന് ആ കളങ്കം മായില്ലെന്നും പ്രധാനമന്ത്രി. എന്നെപ്പോലെ ഒട്ടേറെപ്പേര്‍ ഇന്നത്തെ പദവികളില്‍ എത്തിയത് ഭരണഘടന കാരണമാണെന്നും പ്രധാനമന്ത്രി പറഞ്ഞു. 

Google News Logo Follow Us on Google News

ENGLISH SUMMARY:

Gandhi family's habit to insult Constitution,' PM Modi invokes Nehru's letter, Emergency in LS