foodindia

TOPICS COVERED

ലോകത്തെ വിവിധ കോണുകളിലെ തനത് രുചി ഡല്‍ഹിയില്‍ കിട്ടും. നാല് ദിവസത്തെ വേൾഡ് ഫുഡ് ഇന്ത്യ എക്സിബിഷന് ഭാരത് മണ്ഡപത്തില്‍ തുടക്കമായി. കേരളത്തിന്‍റെ വിപുലമായ സ്റ്റാളും എക്സിബിഷനിലുണ്ട്. 

 

ലോകത്തെ രുചികളെ ഒരു കുടക്കീഴില്‍ അണിനിരത്തിയിരിക്കുകയാണ് വേൾഡ് ഫുഡ് ഇന്ത്യ. സുസ്ഥിരവും സുരക്ഷിതവും പോഷകസമൃദ്ധവുമായ ലോകം കെട്ടിപ്പടുക്കാം എന്നതാണ് ഇത്തവണത്തെ സന്ദേശം. ആഗോള ഭക്ഷ്യവ്യവസായം, അക്കാദമിക്, ഗവേഷണം എന്നീ മേഖലകളിലെ അവസരങ്ങള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഉപദേശം. പരസ്പരം അനുഭവങ്ങൾ പങ്കുവയ്ക്കാനും പഠിക്കാനുമുള്ള വേദിയാണിതെന്നും പ്രധാനമന്ത്രി. എക്സിബിഷനിൽ സംസ്ഥാന വാണിജ്യ - വ്യവസായ വകുപ്പ് ഒരുക്കിയ കേരള പവലിയന്‍റെ ഉദ്ഘാടനം നോർക്ക വൈസ് ചെയർമാനും ലുലു ഗ്രൂപ്പ് ഇന്‍റര്‍നാഷനലിന്‍റെ ചെയർമാനുമായ എം.എ.യൂസഫലി നിർവഹിച്ചു. 

23 ഫുഡ് പ്രോസസിങ് യൂണിറ്റുകളുണ്ട് കേരള പവിലിയനിൽ. ഈസ്റ്റേണ്‍ അടക്കമുള്ള പ്രമുഖ കറി പൗ‍ഡര്‍ കമ്പനികള്‍ക്കും സ്റ്റാളുകളുണ്ട്.  കേരളത്തിന്‍റെ തനത് ഉല്‍പ്പനങ്ങള്‍ വാങ്ങുന്നതിനുള്ള അവസരം കൂടിയാണ് വേൾഡ് ഫുഡ് ഇന്ത്യ എക്സിബിഷന്‍. 

ENGLISH SUMMARY:

The four-day World Food India Exhibition has started at Bharat Mandapam