സംരക്ഷണത്തെ ചൊല്ലി അമ്മായിയമ്മയുമായി തര്‍ക്കിച്ച് ജന്മനാ രോഗിയായ കുഞ്ഞിനെ അമ്മ കൊലപ്പെടുത്തി. മുംബൈ താനെയിലാണ് സംഭവം. വാട്ടര്‍ ടാങ്കിലാണ് ഒരുവയസ് മാത്രം പ്രായമുള്ള കുഞ്ഞിന്‍റെ മൃതദേഹം കണ്ടെത്തിയത്. യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുവര്‍ഷം മുമ്പാണ് യുവതിയുടെ വിവാഹം.
സെക്യൂരിറ്റി ജീവനക്കാരനായിരുന്നു ഭര്‍ത്താവ്. ഒരുവര്‍ഷം മുമ്പാണ് ഇവര്‍ക്ക് കുഞ്ഞു ജനിച്ചത്. ജന്മനാ കുട്ടിക്ക് വൈകല്യങ്ങളുണ്ടായിരുന്നു. കുട്ടിയെ നോക്കുന്നതുമായി ബന്ധപ്പെട്ട് വീട്ടില്‍ വഴക്കും പതിവായിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ചയും വഴക്കുണ്ടായി .പക്ഷേ അത് പരിധികളെല്ലാം ലംഘിച്ചു.
അമ്മായിയമ്മയും മരുമകളും തമ്മില്‍ വലിയ തോതില്‍ വാക്കേറ്റവുമുണ്ടായി . തുടര്‍ന്നാണ് യുവതി കുഞ്ഞിനെ കൊലപ്പെടുത്തിയത്.കുഞ്ഞിനെ കാണ്മാനില്ലെന്ന് കാണിച്ച് പൊലീസില്‍ പരാതിയും നല്‍കി. എന്നാല്‍ യുവതിയുടെ പെരെുമാറ്റത്തില്‍ സംശയം തോന്നിയ ഭര്‍ത്താവ് ചോദ്യം ചെയ്തതോടെ അവര്‍ കുറ്റം സമ്മതിക്കുകയായിരുന്നു.