ai generated image
ഇന്ത്യയില്‍ ഒറ്റയ്ക്ക് യാത്ര ചെയ്തതിനെക്കുറിച്ച് തുറന്നുപറയലുമായി ഓസ്ട്രേലിയന്‍ യുവതി. ഇന്ത്യയിലേക്കുള്ള യാത്രയാണ് താന്‍ ചെയ്ത ഏറ്റവും നല്ല കാര്യമെന്നാണ് യുവതി പറഞ്ഞത്. "ഞാൻ അടുത്തിടെ ഇന്ത്യയിലേക്ക് യാത്ര ചെയ്തു, അവിടെ എന്നെ അത്ഭുതപ്പെടുത്തിയ മൂന്ന് കാര്യങ്ങളുണ്ട്. അതില്‍ ആദ്യത്തേത് സുരക്ഷിതത്വമാണ്. എല്ലാവരും തന്നോട് സ്ത്രീ സഞ്ചാരികൾക്ക് ഇന്ത്യ അപകടകരമാണെന്ന് പറഞ്ഞു. എന്നാൽ യഥാർത്ഥത്തിൽ അവിടം എല്ലായ്പ്പോഴും സുരക്ഷിതമായി എനിക്ക് തോന്നി.
തന്റെ ഇന്ത്യയിലേക്കുള്ള യാത്രയെപറ്റി കൂടുതല്‍ വിശദീകരിക്കാന്‍ ഓട്ടോറിക്ഷകൾക്കുള്ളിലും ഗതാഗതക്കുരുക്കിലും ആളുകളെ കണ്ടുമുട്ടിയതിൻ്റെയുംമെല്ലാം ചിത്രങ്ങളും പങ്കുവച്ചിരുന്നു. ഇന്ത്യയിലെ ഭക്ഷണത്തെക്കുറിച്ച് പറയാനും അവര്‍ മറന്നില്ല. ആളുകള്‍ പറഞ്ഞ്കേട്ട് ഇന്തയിലേക്ക് വരുമ്പോള്‍ ഫുഡ്പോയിസണെക്കുറിച്ച് പേടിയുണ്ടായിരുന്നു. എന്നാല്‍ അങ്ങിനെയൊന്നും സംഭവിച്ചില്ല.
ഏറ്റവും രുചികരമായ ഭക്ഷണമാണ് ഇന്ത്യയിലേത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ഇന്ത്യയെ കുറിച്ച് തന്നെ അത്ഭുതപ്പെടുത്തിയത് ചരിത്രമാണെന്നും, അവിശ്വസനീയമായ വാസ്തുവിദ്യ കൊണ്ട് സമ്പന്നമാണ് ഇന്ത്യ എന്നും യുവതി പറഞ്ഞു.
ഇന്ത്യയിലേക്ക് വരാൻ ആലോചിക്കുന്ന ഏതൊരാൾക്കും ഹൃദയസ്പർശിയായ ഉപദേശം നൽകിയാണ് അവര്‍ തൻ്റെ വീഡിയോ അവസാനിപ്പിച്ചത്. നിമിഷങ്ങള്‍ക്കകം തന്നെ വീഡിയോ വൈറലാകുകയും കമൻ്റിൽ ഇന്ത്യക്കാരുടെ അഭിനന്ദനം നിറയുകയും ചെയ്തു.