പ്രതീകാത്മക ചിത്രം

TOPICS COVERED

ബിഹാറില്‍ എട്ട് കുട്ടികള്‍ കുളത്തില്‍ മുങ്ങി മരിച്ചു. ബിഹാറിലെ ഔറംഗബാദ് ജില്ലയിലാണ് സംഭവം. ജിവിത്പുത്രിക ആഘോഷങ്ങള്‍ക്കിടയിലായിരുന്നു അപകടം. ഔറംഗബാദ് ജില്ലയിലെ രണ്ട് വ്യത്യസ്ത ഗ്രാമങ്ങളിലായാണ് എട്ട് കുട്ടികള്‍ മുങ്ങി മരിച്ചത്. മരിച്ചതില്‍ ഏഴും പെണ്‍കുട്ടികളാണ്. സംഭവത്തില്‍ അനുശോചനം രേഖപ്പെടുത്തിയ ബിഹാര്‍ മുഖ്യമന്ത്രി മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നാല് ലക്ഷം രൂപ വീതം ധനസഹായം പ്രഖ്യാപിച്ചു. 

കുഷാഹ ഗ്രാമത്തിലുണ്ടായ അപകടത്തില്‍ നാല് കുട്ടികളും ഇതാഹത് ഗ്രാമത്തിലുണ്ടായ അപകടത്തതില്‍ നാല് കുട്ടികളും മുങ്ങി മരിക്കുകയായിരുന്നു. പങ്കജ് കുമാര്‍(8), സൊനാലി കുമാരി(13), നിലം കുമാരി(12), രാഖി കുമാരി(12), അങ്കു കുമാരി(15), നിഷ കുമാരി(12), ചുല്‍ബുല്‍ കുമാരി(13), ലാസോ കുമാകി(15), റഷി കുമാരി(18)എന്നിവരാണ് മരിച്ചത്. 

ജിവിത്പുത്രിക ആഘോഷങ്ങളോട് അനുബന്ധിച്ച് കുടുംബാംഗങ്ങള്‍ക്കൊപ്പം കുളത്തില്‍ കുളിക്കാനെത്തിയപ്പോഴാണ് സംഭവം. കുട്ടികളുടെ ‌നല്ല ഭാവിക്കായി മാതാപിതാക്കള്‍ വ്രതം അനുഷ്ഠിക്കുന്ന ചടങ്ങാണ് ഇത്. അപകടവിവരം അറിഞ്ഞ ഉടനെ പൊലീസ് സ്ഥലത്തെത്തി. കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

ENGLISH SUMMARY:

Eight children drowned in a pond in Bihar. The incident took place in Aurangabad district of Bihar. The accident happened in the middle of Jivitputrika celebrations.