അധ്യാപന ജോലിയും ഗവേഷണത്തിരക്കും മാറ്റിവച്ച് പാലക്കാട് കല്ലേപ്പുള്ളി സ്വദേശിനി ഷൈനി സംരംഭകയുടെ വേഷമണിഞ്ഞതിന് പിന്നില്‍ നോവേറുന്ന അനുഭവമുണ്ട്. ഫേഷ്യല്‍ സ്പാസമെന്ന രോഗം പിടികൂടിയപ്പോള്‍ സ്വയം പ്രതിരോധമായി പാചകത്തിലേക്ക് മാറിയാണ് ജീവിതം തിരികെപ്പിടിച്ചത്.
മൈസൂര്‍ സ്പെഷല്‍ തട്ടേ ഇഡലി ഉള്‍പ്പെടെ നൂറ്റിഅന്‍പതിലേറെ വിഭവങ്ങളുടെ ക്ളൗഡ് കിച്ചണ്‍ നടത്തുന്നു. കൂടാതെ പാചകത്തിനുള്ള കട്ട് വെജിറ്റബിള്‍സ് പായ്ക്ക് ചെയ്ത് കോയമ്പത്തൂര്‍ മുതല്‍ എറണാകുളം വരെയുള്ള സൂപ്പര്‍ മാര്‍ക്കറ്റുകളിലെത്തിക്കുന്നു.നേരിട്ടും അല്ലാതെയും വനിതകളായി നിരവധിപേര്‍ക്ക് വരുമാനമാര്‍ഗമാകുന്നു ഈ സംരംഭം.