കോട്ടയം – കൊല്ലം ഭാഗത്തു നിന്ന് ഭരണ സിരാ കേന്ദ്രമായ തിരുവനന്തപുരത്തേയ്ക്കുളള രാവിലത്തെ ട്രെയിന്‍ യാത്ര ഒരു പേടി സ്വപ്നമാണ് പതിവ് യാത്രക്കാര്‍ക്ക്. വഴിയില്‍ പിടിച്ചിട്ട് പിടിച്ചിട്ട് വഞ്ചിനാട് അര മണിക്കൂര്‍ വരെ വൈകി തിരുവനന്തപുരം എത്തുമ്പോഴേയ്ക്കും ജോലിക്കാര്‍ക്ക് അര ദിവസത്തെ ലീവ് നഷ്ടപ്പെട്ടിരിക്കും. പ്ളാറ്റ്ഫോമുകളുടെ എണ്ണക്കുറവ് കാരണം രാവിലെ ഓഫീസ് സമയത്തെ ട്രെയിനുകള്‍ തമ്പാനൂര്‍ സ്റ്റേഷന്റെ ഔട്ടറില്‍ 20 മിനിറ്റോളം പിടിച്ചിടുന്നതാണ് യാത്രക്കാരെ കൂടുതല്‍ ദുരിതത്തിലാക്കുന്നത്.
ഓഫീസ് സമയത്തുണ്ടായിരുന്ന കൊല്ലം മെമു സര്‍വീസ് സമയം മാറ്റിയതോടെ പൂരത്തിരക്കാണ് ഈ സമയത്തുളള വഞ്ചിനാട് ഉള്‍പ്പെടെയുളള ട്രെയിനുകളില്‍.