തൃശൂര്‍ അരിമ്പൂരില്‍ പതിനഞ്ചു വര്‍ഷമായി വീടിന്‍റെ കവാടത്തില്‍ വഴിമുടക്കിയായി നിന്ന വൈദ്യുത പോസ്റ്റിന്‍റെ സ്റ്റേ വയര്‍ കെ.എസ്.ഇ.ബി നീക്കി. മനോരമ ന്യൂസ് വാര്‍ത്തയാണ് വീട്ടുകാര്‍ക്ക് തുണയായത്.
വീടിന്‍റെ മുറ്റത്തുള്ള വൈദ്യുത പോസ്റ്റിന് ബലം കിട്ടാന്‍ സ്ഥാപിച്ച സ്റ്റേ വയര്‍ വഴിമുടക്കിയായിരുന്നു. വീട്ടിലേയ്ക്കു വാഹനം പോലും കയറ്റാന്‍ പറ്റില്ല. കുന്നങ്ങാടി ചാലിശേരി ജോണ്‍സന്‍റെ കുടുംബം പതിനഞ്ചു വര്‍ഷമായി ഈ ദുരിതം അനുഭവിക്കുകയാണ്. ഇവരുടെ ദുരിതം മനോരമ ന്യൂസ് സംപ്രേഷണം ചെയ്തതോടെ കെ.എസ്.ഇ.ബി ഉന്നത ഉദ്യോഗസ്ഥര്‍ വിഷയത്തില്‍ ഇടപ്പെട്ടു. മാത്രവുമല്ല, സബ് കലക്ടര്‍ വീട് സന്ദര്‍ശിച്ച് പോസ്റ്റ് മാറ്റാന്‍ നിര്‍ദ്ദേശം നല്‍കി. അങ്ങനെ, കെ.എസ്.ഇ.ബി പോസ്റ്റ് നീക്കി. വീടിന്‍റെ കവാടത്തിലും കാര്‍ പോര്‍ച്ചിലുമുള്ള സ്റ്റേ വയറാണ് നീക്കിയത്.
വീടിന്‍റെ മുറ്റത്തേയ്ക്കു ഇനി ധൈര്യമായി ഈ കുടുംബത്തിനിറങ്ങാം. വീട്ടില്‍ വരുന്നവര്‍ സ്റ്റേ വയറില്‍ തട്ടി വീഴുന്നത് പതിവായിരുന്നു. വാഹനം വീട്ടിലേയ്ക്കു കയറ്റാനും ഇനി സൗകര്യമായി. ഉദ്യോഗസ്ഥരുടെ വീഴ്ചയായിരുന്നു നീതി വൈകിപ്പിച്ചത്.