താമരച്ചെടിയില്‍ നിന്ന് ഭക്ഷ്യ സാധനങ്ങള്‍ വികസിപ്പിച്ചെടുത്ത് മലപ്പുറം തവനൂരിലെ കൃഷി വിജ്ഞാന കേന്ദ്രം. വൈറ്റമിന്‍ സിയും ഫൈബറും അടങ്ങിയ താമരയില്‍ നിന്ന് 5 വ്യത്യസ്ത ഉല്‍പ്പന്നങ്ങളാണ് വിപണിയിലെത്തിച്ചിരിക്കുന്നത്. താമരയുടെ പൂവ് മുതല്‍ കിഴങ്ങ് വരെ ഉപയോഗിച്ചുള്ള ഉല്‍പ്പന്നങ്ങളാണ് നിര്‍മിക്കുന്നത്.
താമര സര്‍ബത്ത്, അച്ചാര്‍, വറ്റല്‍, കിംചി, പൊടി എന്നിവയാണ് ദേശിയപുഷ്ത്തില്‍ നിന്നും വികസിപ്പിച്ചെടുന്ന ഭക്ഷ്യസാധനങ്ങള്‍. താമരപ്പൂ ഉപയോഗിച്ചാണ് സര്‍ബത്ത് നിര്‍മാണം. തണ്ട് ഉപയോഗിച്ച് വറ്റലും അച്ചാറും കൊറിയന്‍ ഭക്ഷ്യ ഉല്‍പ്പന്നമായ കിംചിയും ഉണ്ടാക്കി. താമരയുടെ കിഴങ്ങ് ഉപയോഗിച്ച് അച്ചാറും താമരപ്പൊടിയും നിര്‍മിച്ചു.
പ്രോട്ടീന്‍ ഏറെയുള്ള താമരയുടെ വിത്ത് ഉപയോഗിച്ച് പോപ്കോണ്‍ അടക്കമുള്ള ഭക്ഷ്യസാധനങ്ങള്‍ ഉണ്ടാക്കാനാണ് ഇനിയുള്ള ശ്രമം. പരീക്ഷണാടിസ്ഥാനത്തില്‍ വികസിപ്പിച്ചെടുത്ത ഉല്‍പ്പന്നങ്ങള്‍ പ്രത്യേക പദ്ധതിയായി സര്‍ക്കാരില്‍ സമര്‍പ്പിക്കാനാണ് ഇവരുടെ തീരുമാനം.