കോവിഡ് പ്രതിസന്ധിക്കിടയിലും വിനോദ സഞ്ചാര മേഖലയിൽ നേട്ടം കൊയ്ത് ഇടുക്കി മൂന്നാറിലെ ചാണ്ടീസ് വിൻഡി വുഡ്സ് റിസോർട്ട്. ഇന്ത്യയിലെ 25 റിസോർട്ടുകളിൽ ഏറ്റവും മികച്ച റിസോർട്ടായി ട്രിപ്പ് അഡ്വൈസറിൻ്റെ റേറ്റിങ്ങിൽ ചാണ്ടീസ് വിൻഡി വുഡ്സ് തിരഞ്ഞെടുക്കപ്പെട്ടു.
ലോകത്തിലെ തിരഞ്ഞെടുത്ത മികച്ച ഇരുപത്തിയഞ്ച് ഹോട്ടലുകളിൽ ഇടം പിടിച്ച ഇന്ത്യയിൽ നിന്നുള്ള ഏക ഹോട്ടൽ കൂടിയാണിത്. ഉപഭോക്തൃ സംതൃപ്തി, ഉന്നതഗുണമേന്മ, ഏറ്റവും മികച്ച ലക്ഷ്വറി സൗകര്യങ്ങൾ, , തുടങ്ങി ഒട്ടേറെ മാനദണ്ഡങ്ങളിൽ മാറ്റമില്ലാത്ത മികവ് പുലർത്തിയാണ് വിൻഡി വുഡ്‌സ് മുൻപിൽ എത്തിയത്. ട്രിപ്പ് അഡ്വൈസറിന്റെ റേറ്റിങ്ങിൽ ഇന്ത്യയിൽ ഒന്നാം സ്ഥാനം. ഏഷ്യയിലെ നാലാം സ്ഥാനവും ലോകത്തിൽ പന്ത്രണ്ടാം സ്ഥാനവും വിൻഡി വുഡ്‌സിനാണ്. കോവിഡ് മഹാമാരി ദുരിതം വിതച്ച ടൂറിസം മേഖലയിൽ പുത്തൻ ഉണർവേകാൻ ഈ നേട്ടം കരുത്തതാകുമെന്നാണ് ചാണ്ടീസ് വിൻഡി വുഡ്സ് മാനേജ്മെൻ്റിൻ്റെ പ്രതീക്ഷ.