കൊല്ലം പത്തനാപുരം ഗാന്ധിഭവനിലെ അമ്മമാര്‍ക്ക് താമസിക്കാനായി തണലൊരുക്കി ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. പതിനഞ്ചു കോടിയിലധികം രൂപ ചെലവഴിച്ച് ബഹുനില മന്ദിരമാണ് നിര്‍മിച്ചുനല്‍കിയത്. ഗാന്ധിഭവനിലെ മൂന്നു അമ്മമാര്‍ ചേര്‍ന്നായിരുന്നു ഉദ്ഘാടനം.
ഗാന്ധിഭവനുമായി ആറുവര്‍ഷമായുളള ആത്മബന്ധത്തില്‍ സ്വപ്നം കണ്ടത് യാഥാര്‍ഥ്യമായതിന്റെ നിറവിലാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലി. ഗാന്ധിഭവനിലെ അന്തേവാസികളായ അമ്മമാര്‍ക്ക് താമസിക്കാനായി പതിനഞ്ചു കോടിയിലധികം രൂപ ചെലവഴിച്ച് ബഹുനിലമന്ദിരമാണ് നിര്‍മിച്ചു നല്‍കിയത്. ലളിതമായ ചടങ്ങില്‍ അമ്മമാര്‍ ഉദ്ഘാടനം നടത്തണമെന്നതും ആഗ്രഹമായിരുന്നു. കെട്ടിടം പരിപാലിക്കുന്നത് പ്രതിമാസം ഒരു ലക്ഷം രൂപ വീതം ഗാന്ധിഭവന് നല്‍കുമെന്ന് പറഞ്ഞ എംഎ യൂസഫലി മറ്റൊരു പ്രഖ്യാപനം കൂടി നടത്തി. ഇതേപോലെ പുതിയൊരു പാര്‍പ്പിട സമുച്ചയം കൂടി നിര്‍മിക്കും. അത്യാധുനിക സൗകര്യങ്ങളാണ് കെട്ടിടത്തില്‍ ഒരുക്കിയിരിക്കുന്നത്.