വിനോദ സഞ്ചാര സീസണിലെ ആദ്യ ആഡംബര കപ്പൽ കൊച്ചിയിൽ അടുത്തപ്പോൾ സ്വികരിക്കാൻ എത്തിയവരുടെ കൂട്ടത്തിൽ പട്ടിക്കുട്ടവും. കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സ്വൈര്യവിഹാരം നടത്തുന്ന ഇക്കൂട്ടർക്ക് വിദേശ കപ്പൽ കണ്ടതോടെ കൗതുകമായി. നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് എം.എസ്. യൂറോപ്പ 2 എന്ന ആഡംബര കപ്പൽ കൊച്ചിയിലെത്തുന്നത്. വിപുലമായ സജ്ജീകരണങ്ങളാണ് കപ്പലിനെ സ്വികരിക്കാൻ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ഒരുക്കിയത്. യാത്രക്കാർ ഇറങ്ങുന്നതിനു മുൻപ്തന്നെ ഒരുക്കങ്ങൾ പരിശോധിക്കാൻ പട്ടികൂട്ടം എത്തി.
സ്വന്തം തട്ടകത്തിൽ എത്തിയ വിദേശിയെ ഒളികണ്ണിട്ട് നോക്കുന്നു ഒരാൾ. അതിഥികൾക്കുള്ള കാർപ്പെറ്റ് നന്നാക്കി ഒരു കൂട്ടർ. എല്ലാത്തിലും ഞങ്ങളുടെ ഒരു ടച്ച് വേണമെല്ലോ. ഒടുവിൽ കേന്ദ്രസേനയെ തന്നെ ഇറക്കേണ്ടി വന്നു നായകൂട്ടത്തെ തുരത്താൻ. എന്തോ, ഏമാന്മാർക്ക് അവരെ പിടിച്ചില്ല. കേരളത്തിലെ തെരുവുകളുടെ ഒരു മീനിയേച്ചർ അതിഥികൾക്ക് പരിചയപ്പെടുത്താനുള്ള അവസരമാണ് നഷ്ടമായത്.