putharikandam-maidanam-rennovation

തിരുവനന്തപുരത്തിന്‍റെ മുഖമുദ്രയായ പുത്തരിക്കണ്ടം മൈതാനത്തിന് ഇനി പുതിയമുഖം. ഓപ്പണ്‍ ജിം, കുട്ടികളുടെ കളിസ്ഥലം, ആര്‍ട്ട് ഗ്യാലറി അടക്കം വിപുലമായ സംവിധാനങ്ങളാണ് നവീകരിച്ച മൈതാനത്ത് ഒരുക്കിയിരിക്കുന്നത്. 500 പേര്‍ക്ക് ഇരിക്കാവുന്ന ഒപ്പണ്‍ തീയറ്റര്‍, കുട്ടികളുടെ കളിസ്ഥലം, ആര്‍ട്ട് ഗ്യാലറി, ഇതോക്കെയാണ് പുതിയ പുത്തരിക്കണ്ടം മൈതാനത്തിലെ കാഴ്ച്ചകള്‍. രാഷ്ട്രീയ പ്രസംഗങ്ങള്‍ക്ക് വേദിയായിരുന്ന സ്ഥലത്ത്, ആളുകള്‍ക്ക് കണ്ടുമുട്ടുവാനും, നടക്കാനും, വ്യായാനം ചെയ്യാനുമുള്ള ക്രമീകരണങ്ങള്‍ ഒരിക്കിയിട്ടുണ്ട്. സ്മാര്‍ട്ട് സിറ്റി പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് നഗരഹൃദയത്തിലെ എട്ടരയേക്കര്‍ സ്ഥലം, 12 കോടി ചിലവിലാണ് നവീകരിക്കുന്നത്.

 

Puttarikandam is all ready to attratct the heart of the city