രാജ്യത്തിന്റെ ചന്ദ്രയാന്‍ ദൗത്യത്തിൽ അഭിമാനിക്കുകയാണ് സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കൊല്ലം ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡ് . കെഎംഎംഎല്ലിൽ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് മെറ്റല്‍ ഉപയോഗിച്ച് നിര്‍മിച്ച ലോഹക്കൂടാണ് ചന്ദ്രയാന്‍ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കല്‍ കമ്പോണന്‍റ്സ് തയാറാക്കാൻ ഉപയോഗിച്ചത്.ടൈറ്റാനിയം സ്‌പോഞ്ച് ഉല്‍പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്‍റാണ് ചവറയിലെ കെഎംഎംഎൽ.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യങ്ങള്‍ക്കും പ്രതിരോധ മേഖലയ്ക്കും ആവശ്യമായ ടൈറ്റാനിയം സ്‌പോഞ്ച് വിതരണം ചെയ്യുന്ന കെഎംഎംഎൽ ചന്ദ്രയാൻ 3 ദൗത്യത്തിലും പങ്കുവഹിച്ചു.ടൈറ്റാനിയം സ്‌പോഞ്ച് മെറ്റല്‍ ഉപയോഗിച്ച് നിര്‍മിച്ച ലോഹക്കൂടാണ് ചന്ദ്രയാന്‍ ബഹിരാകാശ പേടകത്തിലെ ക്രിട്ടിക്കല്‍ കമ്പോണന്‍റ്സ് ഉണ്ടാക്കാന്‍ ഉപയോഗിച്ചത്.നേരത്തെ ചന്ദ്രയാന്‍ 2 ദൗത്യത്തിനും കെഎംഎംഎല്ലില്‍ നിന്നുള്ള ടൈറ്റാനിയം സ്‌പോഞ്ച് ഉപയോഗിച്ചിരുന്നു.2011 ഫെബ്രുവരി 27-ന് പ്രതിരോധ മന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് രാജ്യത്തെ ആദ്യ ടൈറ്റാനിയം സ്‌പോഞ്ച് പ്ലാന്റ് കെഎംഎംഎല്ലില്‍ ഉദ്ഘാടനം ചെയ്തത്.അഞ്ഞൂറ് ടണ്‍ ശേഷിയുള്ള പ്ലാന്റാണ്. ടൈറ്റാനിയം സ്പോഞ്ച് ഉല്‍പാദനത്തിന്റെ ഭാഗമായി ഉണ്ടാകുന്ന മഗ്‌നീഷ്യം ക്ലോറൈഡില്‍ നിന്ന് മഗ്‌നീഷ്യം വേര്‍തിരിച്ചെടുക്കുന്ന പുതിയ പ്ലാന്റ് ഉടൻ യഥാർഥ്യമാകുമെന്ന് കമ്പനി മാനേജിങ് ഡയറക്ടർ അറിയിച്ചു.