സ്കൂളിലെ സൗകര്യങ്ങൾ മെച്ചപ്പെടുത്താനായി ബിരിയാണി ചലഞ്ച് സംഘടിപ്പിച്ച് വിദ്യാർഥികൾ. മലപ്പുറം വണ്ടൂർ ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനികളാണ് പ്രയത്നത്തിന് പിന്നില്‍.
വിദ്യാർഥികളുടെ യാത്ര സൗകര്യത്തിനായി പുതിയ സ്കൂൾ ബസ് വാങ്ങാനും ഹയർസെക്കൻഡറി വിദ്യാർഥികൾക്കുള്ള സയൻസ് ലാബ് നവീകരിക്കാനുമാണ് പണം സ്വരൂപിക്കുന്നത്. പാചകം ചെയ്ത ബിരിയാണി വിദ്യാർഥികളുടെ നേതൃത്വത്തിൽ പൊതികളാക്കി. കച്ചവടം പൊടിപൊടിച്ചു. മണിക്കൂറുകൾക്കുള്ളിൽ മുഴുവൻ പൊതികളും വിറ്റുതീർന്നു. 100 രൂപ നിരക്കിൽ 14,000 ബിരിയാണിയാണ് വിതരണം ചെയ്തത്.
പിടിഎയുടെയും ജനപ്രതിനിധികളുടെയും , രാഷ്ട്രീയ സാമൂഹ്യ യുവജന സംഘടനകളുടെയും കുടുംബശ്രീ യൂണിറ്റുകളുടെയും സഹകരണത്തോടെ ജനകീയമായാണ് പരിപാടി നടത്തിയത്. പാവപ്പെട്ട വിദ്യാർഥികൾക്കും അഗതി മന്ദിരങ്ങൾക്കും സൗജന്യമായി ബിരിയാണി വിതരണം ചെയ്യാനും വിദ്യാര്‍ഥികള്‍ മറന്നില്ല.