TOPICS COVERED

വ്യാവസായിക, വിദ്യാഭ്യാസ, വൈദ്യശാസ്ത്രരംഗത്ത് റോബോട്ടിക്സിനും എ.ഐയ്ക്കും അനന്തസാധ്യതകളെന്ന് ഡി.ആർ.ഡി.ഒ എയ്റോനോട്ടിക്കൽ സിസ്റ്റംസ് മുൻ ഡയറക്ടർ ഡോ.ടെസി തോമസ്. ഇന്ത്യൻ നിരത്തുകളിൽ റോബോട്ടിക് നിയന്ത്രിത വാഹനത്തിൽ സഞ്ചരിക്കുകയെന്നതാണ് തന്റെ സ്വപ്നമെന്നും ഇന്ത്യയുടെ മിസൈൽ വനിത പറഞ്ഞു. മനോരമ ഓൺലൈനും ജെയ്ൻ യൂണിവേഴ്സിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന റോബോവേഴ്സ് എ.ആർ എക്സ്പോ കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ഡോ.ടെസി തോമസ്.

അതിഥികളെ സ്വാഗതം ചെയ്തും നാടമുറിക്കാൻ കത്രിക നൽകിയും റോബോട്ടുകൾ. എക്പോ വേദിയിലേക്ക് വഴികാട്ടിയായി റോബോട്ടിക് നായ്ക്കൾ. മനുഷ്യാകാരമുള്ള റോബോട്ടുകളും, ഡ്രോണുകളും, നിർമിതബുദ്ധിയിൽ പ്രവർത്തിക്കുന്ന മെഷീനുകളുമെല്ലാം കാണാനും അനുഭവിച്ചറിയാനുമുള്ള അവസരമാണ് കൊച്ചി രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. നിർമിതബുദ്ധിയുടെ കാലമാണ് മുന്നിലുള്ളതെന്ന് ഇന്ത്യയിലെ ഫിൻലൻഡ് കോൺസൽ ജനറൽ.

ഈ മാസം പതിനേഴുവരെ രാവിലെ പത്തുമുതൽ രാത്രി പത്തുവരെ പ്രദർശനമുണ്ട്.