student-protest-in-palakkad-medical-college

TOPICS COVERED

പാലക്കാട് മെഡിക്കൽ കോളേജിലെ അസൗകര്യങ്ങൾ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ഡയറക്ടറെ പൂട്ടിയിട്ട്  വിദ്യാർഥികളുടെ പ്രതിഷേധം. എസ്.എഫ്.ഐയുടെ നേതൃത്വത്തിലാണ് ഡയറക്ടർ ഒ.കെ.മണിയെ പൂട്ടിയിട്ടത്. വേണ്ടത്ര അധ്യാപകരില്ല, അകാരണമായി ക്ലാസുകൾ മുടങ്ങുന്നു, രോഗികളെ ചികിൽസിച്ച് പഠിക്കാനുള്ള സൗകര്യക്കുറവ്, തുടങ്ങിയ വിഷയങ്ങളിൽ പല ഘട്ടങ്ങളിലായി  മെഡിക്കൽ കോളജ് അധികൃതർ നൽകിയ ഉറപ്പുകൾ പാലിക്കാനായില്ലെന്നാണ് വിദ്യാർഥികളുടെ ആക്ഷേപം.

 

പൊലീസെത്തി വിദ്യാർഥികളുമായി സംസാരിച്ച് പ്രതിഷേധം അവസാനിപ്പിക്കാനുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. കലക്ടർ നേരിട്ടെത്തണമെന്ന ആവശ്യവുമായാണ് പ്രതിഷേധം തുടരുന്നത്. പാലക്കാട് സർക്കാർ മെഡിക്കൽ കോളജിലെ വിദ്യാർഥികൾക്കെതിരെ തുടരുന്ന അവഗണനയ്ക്കെതിരെ പാലക്കാട് കലക്ടറേറ്റിന് മുന്നിലും സമരം. വിദ്യാർഥി ഐക്യ സമിതിയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ചും കലക്ടറേറ്റിന് മുന്നിൽ ധർണയും നടത്തിയത്. വിദ്യാർഥികളുടെ പരാതിയും അടിയന്തരമായി നടപ്പാക്കേണ്ട കാര്യങ്ങളും സംബന്ധിച്ചുള്ള നിവേദനം രേഖാമൂലം ജില്ലാ കലക്ടർക്ക് കൈമാറി. വിദ്യാർഥികളുടെ ആവശ്യങ്ങളിൽ അടിയന്തര ഇടപെടലുണ്ടാവുമെന്ന് കലക്ടർ വിദ്യാർഥി കൂട്ടായ്മയ്ക്ക് ഉറപ്പ് നൽകി.