മുതലപ്പൊഴി വിഷയത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിന് മുന്നിൽ യഥാർഥ ആശങ്ക അറിയിച്ചിട്ടില്ലെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. മുതലപ്പൊഴിയിലെ  സുരക്ഷ പ്രശ്നത്തെക്കുറിച്ച് ഇതുവരെ കേരളം കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിന് റിപ്പോർട്ട് നൽകിയിട്ടില്ല. വിശദമായ പദ്ധതി രേഖ സമർപ്പിച്ചോ എന്നതിലും വ്യക്തതയില്ലെന്ന് അടൂർ പ്രകാശ് മനോരമ ന്യൂസിനോട് പറഞ്ഞു. 

കേരളത്തിലെ കടൽക്ഷോഭത്തിന്റെയും മരണങ്ങളുടെയും പര്യായമായി മാറിയ തിരുവനന്തപുരം  മുതലപ്പൊഴിയിൽ പ്രഖ്യാപനങ്ങൾക്കപ്പുറം സംസ്ഥാന സർക്കാർ കാര്യമായ ഇടപെടൽ നടത്തുന്നില്ല എന്നാണ് ആറ്റിങ്ങൽ എംപി അടൂർ പ്രകാശിന്റെ ആരോപണം. അപകടങ്ങൾക്ക് പിന്നാലെ സംസ്ഥാനം വിശദമായ പദ്ധതി രേഖ സമർപ്പിച്ചോ എന്നതിൽ വ്യക്തതയില്ല. 164 കോടി രൂപയുടെ പദ്ധതി രൂപരേഖ കേന്ദ്രം തത്വത്തിൽ അംഗീകരിച്ചുവെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ പറഞ്ഞെങ്കിലും യാഥാർഥ്യം മറ്റൊന്നാണോ എന്ന് സംശയം. DPR  ലഭിച്ചിട്ടില്ല എന്നാണ് കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തിൽനിന്ന് മനസ്സിലാകുന്നതെന്നും അടൂർ പ്രകാശ് വ്യക്തമാക്കി. 

ENGLISH SUMMARY:

Muthalapozhi; Adoor Prakash blamed the state government