കെസിഎ പീഡനത്തിൽ അതിജീവിതക്കൊപ്പം നിന്ന ആണ്‍കുട്ടികളുടെ കരിയര്‍ നശിപ്പിച്ച് കെ.എസി.എ പരിശീലകന്‍. ഒരിടത്തും കളിക്കാന്‍ തന്നെ സുഹുത്തുകളെയും അനുവദിച്ചില്ലെന്ന് കളിക്കാരാനായിരുന്ന അഖില്‍ അനില്‍ പറയുന്നു. പ്രൊഫഷണല്‍ ക്രിക്കറ്റ് ഉപേക്ഷിക്കേണ്ടി വന്നെന്നും യുവാവ് വെളിപ്പെടുത്തി.
കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ പരിശീലകന്‍ മനു ലൈംഗിക ചൂഷണത്തിനിരയാക്കിയ അതിജീവിതക്കൊപ്പം നിന്നതിന് 12 ആണ്‍കുട്ടികളുടെ ക്രിക്കറ്റ് കരിയര്‍ നശിപ്പിച്ച് ദ്രാഹിച്ചു. 2022 ല്‍ ആദ്യം പരാതി ഉയര്‍ന്നപ്പോള്‍ പെണ്‍കുട്ടിക്കൊപ്പം നിന്ന യുവ ക്രിക്കറ്റ് കളിക്കാരെയാണ് കേരളത്തില്‍ ഒരു സ്ഥലത്തുപോലും കളിക്കാന്‍ അനുവദിക്കാതെ പരിശീലകനായ മനുവും കൂട്ടരും ദ്രോഹിച്ചത്. കെസിഎയിലെ ചിലരുടെ പിന്തുണയില്ലാതെ പത്തുവര്‍ഷത്തിലേറെ മനുവിന് പരിശീലനകനായി തുടരാനാകില്ലെന്ന് കളി നിര്‍ത്തേണ്ടി വന്ന അഖില്‍ അനില്‍ എന്ന യുവാവ് പറഞ്ഞു.
ഇത് അഖില്‍ അനില്‍. സ്കൂള്‍ കാലത്തിന് ശേഷം 2020ഓടെയാണ് കേരള ക്രിക്കറ്റ് അസോസിയേഷനില്‍ പരിശീലനത്തിന് എത്തുന്നത് . ക്രിക്കറ്റിനെ ആവേശമായി കണ്ട് അഖിലിനെ പോലെ നിരവധി ആണ്‍കുട്ടികള്‍ പരിശീലനത്തിനെത്തിയിരുന്ന. എന്നാല്‍ മനു പ്രായപൂര്‍ത്തിയായ പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിരയാക്കുന്നുെന്ന് മനസിലാക്കിയ ആണ്‍കുട്ടികള്‍ പരാതികള്‍ ഉയര്‍ത്തി. ആദ്യം പരാതി നല്‍കിയ അതിജീവിതക്കൊപ്പം നിന്നതോടെ യുവ ക്രിക്കറ്റ് കളിക്കാരെ ദ്രോഹിച്ചു കളിതന്നെ അവസാനിപ്പിച്ചു.
മനു അറസ്റ്റിലായെങ്കിലും ഇതുവരെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഒരു പ്രതികരണവും നടത്തിയിട്ടില്ല. മനുവിന്‍റെ സ്വഭാവമറിഞ്ഞിട്ടും പത്തുവര്‍ഷം പരിശീലകനായി ഇരുന്നത് കെ.സി.എയിലെ ചിലരുടെ ഒത്താശയോടെയാകാമെന്നും അഖില്‍ പറയുന്നു.
2022ല്‍ ഉയര്‍ന്ന പരാതിയില്‍ അതിജീവിതയുടെ കുടുംബം ഭയന്നതോടെ മൊഴി മാറ്റുകയായിരുന്നുവെന്നാണ് സംശയം. അതിന് മുന്‍പ് നടന്ന പീഡനങ്ങള്‍ പിന്നീട് ഉയര്‍ന്നു വന്നതോടെയാണ് മനു അറസ്റ്റിലായത്.