പരാതികള്‍ കൈകാര്യം ചെയ്യുന്നതില്‍ ‘അമ്മ’യ്ക്ക് വീഴ്ച സംഭവിച്ചെന്നു നടന്‍ പൃഥ്വിരാജ്. ആരോപണവിധേയര്‍ മാറിനില്‍ക്കുകതന്നെ വേണം. ചൂഷണങ്ങള്‍ക്കെതിെര കൃത്യമായ അന്വേഷണവും ശിക്ഷയും വേണം. സംഘടിതമായി തൊഴിലവസരം നിഷേധിക്കുന്ന സ്ഥിതിയുണ്ടാകരുത്. ഇതാണ് പവര്‍ ഗ്രൂപ്പെങ്കില്‍ അതുണ്ടാകാന്‍ പാടില്ല. സിനിമ കോണ്‍ക്ലേവിലും പ്രശ്നപരിഹാരത്തിന് ശ്രമം നടക്കട്ടെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് മലയാളം സിനിമാ മേഖല ചരിത്രം സൃഷ്ടിക്കുമെന്നും നടന്‍ പൃഥ്വിരാജ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.