ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ചക്കക്കൊമ്പന്റെ കുത്തേറ്റ മുറിവാലന്റെ നില ഗുരുതരമായി തുടരുന്നു. പിൻഭാഗത്ത് കുത്തേറ്റ മുറിവാലനെ വനം വകുപ്പ് നിരീക്ഷിച്ചു വരികയാണ്. ആനയുടെ ചികിത്സയ്ക്കായി വിദഗ്ധ സംഘത്തെ നിയോഗിച്ചു
അരിക്കൊമ്പന് ശേഷം ചിന്നക്കനാലിനെ വിറപ്പിച്ച ചക്കക്കൊമ്പനും മുറിവാലനും കഴിഞ്ഞ ആഴ്ചയാണ് കൊമ്പു കോർത്തത്. ആക്രമണത്തിൽ രണ്ടാനകൾക്കും പരുക്കേറ്റു. വനം വകുപ്പ് നിരീക്ഷണം തുടരുന്നതിനിടെ അവശ നിലയിലായ മുറിവാലൻ ഇന്നലെയാണ് തളർന്നു വീണത്
മുറിവേറ്റ ഭാഗത്ത് അണുബാധയേറ്റതാണ് മുറിവാലൻ തളർന്നു വീഴാൻ കാരണം ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിൽ മുറിവാലന്റെ പിൻഭാഗത്ത് 15 ഓളം മുറിവുകളുണ്ട്. ആന തനിയെ എണീറ്റ് നിന്നാൽ മാത്രമേ തുടർ ചികിത്സ നൽകാനാവു. ആനയെ വനമേഖലയിൽ നിന്ന് മാറ്റാൻ സാധിക്കാത്തതും പ്രതിസന്ധിയാവുകയാണ്