കോഴിക്കോട് കൂടരഞ്ഞി സ്വകാര്യാശുപത്രി കാന്‍റീനില്‍ നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. തിരുവമ്പാടി ചവലപ്പാറ സ്വദേശി അബിന്‍ വിനു ആണ് മരിച്ചത്. ഇന്നലെ രാത്രി 10 .30 ഓടെയാണ് സംഭവം. ആശുപത്രിയില്‍ ചികിത്സയിലുള്ള സുഹൃത്തിനെ കാണാനെത്തിയപ്പോഴാണ് അപകടം. പൂന്തോട്ടത്തിലെ ലൈറ്റില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് കരുതുന്നത്. അബിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ സുഹൃത്തായ ശരത്തിനും ഷോക്കേറ്റു