ഓണത്തിന് ആര്‍ക്കും കുമ്പളങ്ങ വേണ്ടേ... ചോദിക്കുന്നത് കണ്ണൂര്‍ ആലക്കോട്ടെ കര്‍ഷകനായ സന്തോഷ് കുമാറാണ്. ഓണവിപണി ലക്ഷ്യമിട്ട് കൃഷിചെയ്ത കുമ്പളങ്ങ വാങ്ങാന്‍ ആളില്ലാതെ കെട്ടിക്കിടക്കുകയാണ് സന്തോഷിന്‍റെ തോട്ടത്തില്‍
പാട്ടത്തിനെടുത്ത മൂന്നേക്കറോളം ഭൂമിയില്‍ വിത്തെറിയുമ്പോള്‍ പ്രതീക്ഷ വാനോളമായിരുന്നു. മണ്ണ് പക്ഷേ ചതിച്ചില്ല. നല്ല വിളവ് നല്‍കി. പ്രതീക്ഷ തകര്‍ന്നടിഞ്ഞത് വില്‍ക്കാന്‍ ഒരുങ്ങിയപ്പോഴാണ്. ഹോര്‍ട്ടികോര്‍പ്പില്‍ ബന്ധപ്പെട്ടപ്പോള്‍ വേണ്ടെന്നും ആവശ്യത്തിന് സ്റ്റോക്കുണ്ടെന്നുമായിരുന്നു മറുപടിയെന്ന് സന്തോഷ്കുമാര്‍
24 രൂപ വിലയുണ്ടായിരുന്ന കുമ്പളങ്ങ 12–ലേക്ക് കൂപ്പുകുത്തിയിട്ടും വാങ്ങാന്‍ വേണ്ടത്ര ആളെക്കിട്ടുന്നില്ലെന്നതാണ് മണ്ണില്‍ പണിയെടുത്തവന്‍റെ സങ്കടം. വളരെ കുറച്ച് മാത്രമാണ് വില്‍ക്കാനായത്. വന്യമൃഗശല്യവും കാലാവസ്ഥാ വ്യതിയാനവുമടക്കം അതിജീവിച്ച് വിളവെടുത്ത സന്തോഷിന് ഓണവിപണി നല്‍കുന്നത് സന്തോഷമല്ല