stud-farm-wayanad

വയനാട് ചേകാടിയിൽ അനധികൃതമായി നിർമിച്ച കുതിരഫാം പൊളിച്ചു മാറ്റാൻ റവന്യു വകുപ്പ് നിർദേശം. മനോരമ ന്യൂസ് വാർത്തയെ തുടർന്നാണ് ഇടപെടൽ. വയൽ നികത്തി നിർമ്മിച്ച ഫാമിലെ പ്രവർത്തനം അവസാനിപ്പിക്കാനും നെൽവയൽ പൂർവ സ്ഥിതിയിലാക്കാനും വില്ലേജ് ഓഫിസർ നിർദേശം നൽകി. 

 

‌കാർഷിക ഗ്രാമമായ ചേകാടിയിലെ അനധികൃത കുതിര ഫാം നിർമാണം കഴിഞ്ഞ ദിവസമാണ് മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്തത്. ഒരു നാടിന്‍റെ ഒന്നടങ്കമുള്ള ആശങ്ക വാർത്തയായപ്പോൾ അധികൃതരുടെ അടിയന്തര ഇടപെടൽ. നെൽവയൽ നികത്തി നിർമിച്ച കുതിരപരിശീലന കേന്ദ്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കാനും വയൽ പൂർവ സ്ഥിതിയിലാക്കാനും റവന്യൂ വകുപ്പ് കർശനമായി ആവശ്യപ്പെട്ടു. 

Also Read: ചേകാടിയെന്ന സ്വർഗ നാടിനെ ആശങ്കയിലാക്കി നെൽവയലിലെ കുതിര ഫാം

ബത്തേരി തഹസിൽദാറുടെ നിർദേശ പ്രകാരം വില്ലേജ് ഓഫിസർ സ്ഥലത്തെത്തി പരിശോധന നടത്തി. കൃഷി ഓഫിസർ നൽകിയ പരാതിയിൽ സബ് കലക്ടർ നാളെ പരിശോധന നടത്തും

ഇന്നലെ ചേർന്ന കാർഷിക വികസന സമിതി യോഗത്തിൽ വാർത്ത ചർച്ചയായിരുന്നു. സ്ഥലം സന്ദർശിച്ച് അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാൻ യോഗം പ്രിൻസിപ്പൽ കൃഷി ഓഫിസറോട് നിർദ്ദേശിച്ചു. നിർദേശം ലംഘിച്ച് ഫാം  പ്രവർത്തിപ്പിച്ചാൽ കർശന നടപടിയെടുക്കുമെന്ന് പുൽപ്പള്ളി പഞ്ചായത്ത്‌ പ്രസിഡന്‍റ് മുന്നറിപ്പ് നൽകി.

ENGLISH SUMMARY:

The revenue department has instructed to demolish the illegally constructed horse farm in Wayanad