ഉദ്വേഗഭരിതമായ നിമിഷങ്ങളായിരുന്നു ഇന്നലെ ഷിരൂരില്‍. ഭാരമുള്ള വസ്തുവെന്ന ആദ്യനിഗമനത്തില്‍ നിന്ന്, അര്‍ജുന്റെ മ‍ൃതദേഹവും ലോറിയും കണ്ടെത്തിയെന്ന നിര്‍ണായക വിവരത്തിലേക്ക് എത്തിയത് ഏറെ വൈകാരികതയോടെയാണ് കേരളം കണ്ടത്. 

ഉച്ചയ്ക്ക് ഒന്നരയോടെയാണ് ആ അറിയിപ്പെത്തുന്നത്.....റിട്ടയേര്‍ഡ് മേജര്‍ ജനറല്‍ ഇന്ദ്രബാലിന്റെ ഡ്രോണ്‍ പരിശോധനയില്‍ രണ്ടാം പോയന്റില്‍ ഭാരമുള്ള എന്തോ ഒരു വസ്തു കണ്ടെത്തിയിട്ടുണ്ട്. ഒന്നര മണിക്കൂറിനുള്ളില്‍ ഡ്രജറുപയോഗിച്ച് ഉയര്‍ത്തി.  ഉച്ചയ്ക്ക് മൂന്നുമണി. കണ്ണിമ ചിമ്മാതെ നിന്ന ഓരോരുത്തരുടെയും ആകാംക്ഷയ്ക്ക് വിരാമമിട്ട് അര്‍ജുന്റെ മൃതദേഹം ലോറിയുടെ കാബിനുള്ളില്‍. ഏറെ ശ്രമത്തിനൊടുവില്‍ എസ്ഡിആര്‍എഫ് സംഘം ശരീര ഭാഗങ്ങള്‍ പുറത്തെടുത്തു

അര്‍ജുന്റെ ജീവന്‍ നഷ്ടപ്പെട്ടതിന്റെ ഉരുള്‍പൊട്ടലിലും വാക്കുപാലിക്കാനായതിന്റെ സംതൃപ്തി മനാഫിന് തിരച്ചിലാരംഭിച്ച അന്നുമുതല്‍ കാവലാളായി നേതൃത്വം നല്‍കിയ കാര്‍വാര്‍ എംഎല്‍എയ്ക്കും ഇത് നിര്‍വൃതിയുടെ നിമിഷങ്ങള്‍. കര്‍ണാടക സര്‍ക്കാരിന്റെ വിട്ടുവീഴ്ച ഇല്ലാത്ത ഇടപെടലാണ് തുണച്ചെന്ന് എം.കെ. രാഘവന്‍ എം.പി

ENGLISH SUMMARY:

The body of Arjun, a lorry driver from Kerala who went missing after a landslide in Uttara Kannada, was found after 71 days submerged in the Gangavali River. Authorities have transferred the remains to a local hospital for DNA testing to confirm his identity