TOPICS COVERED

കാലാവധി കഴിഞ്ഞ ബീയർ വിറ്റ് സർക്കാർ ഔട്ട്ലെറ്റ്. തിരുവനന്തപുരം വഞ്ചിയൂരിലെ കൺസ്യൂമർഫെഡിന്റെ ബീയർ ഔട്ടെല്റ്റിലാണ് മൂന്നുമാസം മുൻപ് കാലാവധി കഴിഞ്ഞ ബീയർ വിൽക്കുന്നത്. കാലാവധി കഴിയുന്ന ബീയർ ഔട്ട്ലെറ്റുകളിൽ നിന്ന് നീക്കി നശിപ്പിക്കുകയാണ് ചെയ്യേണ്ടത്. മനോരമന്യൂസ് അന്വേഷണത്തിൽ കണ്ടത് ഇതാണ്. 

കുടിക്കുന്ന കാര്യത്തിൽ മലയാളിയെ തോൽപ്പിക്കാനാവില്ലെന്ന് ഈ ഓണക്കാലത്ത് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചതാണ്. അടിച്ചു പൂസാകാൻ 818 കോടിയാണ് കുടിച്ചുതീർത്തത്. മദ്യത്തെ സംശയക്കരുതെന്നാണ്. എന്നാൽ, നമ്മളെ പൂസാക്കുന്ന മദ്യത്തിന്റെ ഗുണനിലവാരം ഞാൻ ഒന്ന് സംശയിക്കുകയാണ്. 

160 രൂപ നൽകിയാണ് ഈ ബീയർ വാങ്ങിയത്. ലെമെൌണ്ട് പ്രീമിയം. ബില്ലുമുണ്ട്. ഇവിടെ നിന്ന് പഴകിയ ബീയർ വാങ്ങിയ ഒരാൾ അറിയിച്ചതിന് അനുസരിച്ചായിരുന്നു ഈ അന്വേഷണം. 20.12.2023ന് മാനുഫാക്ചർ ചെയ്ത ബീയർ. ആറുമാസം കുടിക്കണമെന്ന് ഇതിൽ എഴുതി വച്ചിട്ടുണ്ട്. കാലാവധി കഴിഞ്ഞ് മൂന്നുമാസവും അഞ്ച് ദിവസവും പിന്നിട്ടു.  കുടിയന്മാർക്ക് ചോദിക്കാൻ പറയാനും ആളില്ലെന്ന് പറയാറുണ്ട്. എന്നാൽ, ഇത് അതുപോലെ തമാശയല്ല. എക്സൈസ് വകുപ്പ് ഉത്തരം പറഞ്ഞെ മതിയാകു.

Expired beer sold government beverage outlet: