arjun-phone

ഷിരൂരില്‍ കണ്ടെത്തിയത് അര്‍ജുന്‍റെ മൃതദേഹഭാഗങ്ങളെന്ന് സ്ഥിരീകരണം. ഡി.എന്‍.എ പരിശോധനയില്‍ തിരിച്ചറിഞ്ഞു . മൃതദേഹം കോഴിക്കോട്ടെത്തിച്ച് കുടുംബത്തിന് കൈമാറും. 

നിലവിൽ കാർവാർ മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറി സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ പോസ്റ്റ് മോർട്ടം നടപടികൾ ഇന്നലെ പൂർത്തിയാക്കിയിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന്റെ ചെലവ് കർണാടക സർക്കാർ വഹിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നു. കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സെയിലും പൊലീസ് ഉദ്യോഗസ്ഥരും മൃതദേഹത്തെ അനുഗമിക്കും

ENGLISH SUMMARY:

Body parts were arjun's; identified by DNA testing