പ്രതീകാത്മക ചിത്രം

TOPICS COVERED

കെഎസ്ആർടിസിയുടെ അതിവേ​ഗ സർവീസുകളിലൊന്നാണ് മിന്നൽ. കേരളത്തിലുടനീളം രാത്രി സർവീസുകളിൽ മിന്നലിന്റെ വേ​ഗത യാത്രക്കാർ ഏറ്റെടുത്തത്. ഇനി കേരളം കടന്ന് പറക്കാനാനാണ് മിന്നലിന്റെ തീരുമാനം. പാലക്കാട് നിന്ന് കൊല്ലൂരിലേക്കും കന്യാകുമാരിയിലേക്കും മിന്നൽ സർവീസുകൾ ആരംഭിക്കുകയാണ് കെഎസ്ആർടിസി. വെള്ളിയാഴ്ച ഇരു സർവീസുകളും ആരംഭിക്കും. 

പാലക്കാട് യൂണിറ്റിൽ നിന്നും എല്ലാ ദിവസവും രാത്രി എട്ട് മണിക്കാണ് കൊല്ലൂരിലേക്ക് മിന്നൽ സൂപ്പർ ഡീലക്സ് സർവീസ് നടത്തുന്നത്. പാലക്കാട്, മണ്ണാർക്കാട്, പെരിന്തൽമണ്ണ, മലപ്പുറം,കോഴിക്കോട്, കണ്ണൂർ, പയ്യന്നൂർ, കാഞ്ഞങ്ങാട്, കാസർഗോഡ്, മംഗലാപുരം, ഉടുപ്പി, കുന്താപുരം വഴി രാവിലെ 6.20 തിന് കൊല്ലൂരിലെത്തും. തിരികെ രാത്രി എട്ട് മണിക്കാണ് കൊല്ലൂരിൽ നിന്നുള്ള മടക്ക സർവീസ്. 

പാലക്കാട് - കന്യകുമാരി അന്തർസംസ്ഥാന മിന്നൽ സർവ്വീസും വെള്ളിയാഴ്ച ആരംഭിക്കും. തൃശ്ശൂർ വൈറ്റില ആലപ്പുഴ കൊല്ലം തിരുവനന്തപുരം നാഗർകോവിൽ വഴിയാണ് സർവീസ്. രാത്രി 7.30 തിന് പാലക്കാട് നിന്നും രാത്രി 7.45 ന് കന്യാകുമാരിയിൽ നിന്നുമാണ് സർവീസ്. 

www.onlineksrtcswift.com എന്ന ഓൺലൈൻ വെബ്സൈറ്റുവഴിയും ente ksrtc neo oprs എന്ന മൊബൈൽ ആപ്പുവഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. കെഎസ്ആർടിസി പാലക്കാട് യൂണിറ്റ് ഫോൺ നമ്പർ- 0491-2520098. 

ENGLISH SUMMARY:

KSRTC Minnal Palakkad to Kollur service start today.