കപ്പല്‍ തനിയെ മുങ്ങുന്നതിന് മുന്‍പ് അതില്‍ ചെറിയ ദ്വാരമിട്ടുകൊടുത്തുവെന്ന് പി.വി.അന്‍വര്‍. അല്ലെങ്കില്‍ കപ്പല്‍ മൊത്തത്തില്‍ മുങ്ങും. എനിക്കുചുറ്റുമുള്ള കെട്ടുകളെല്ലാം പൊട്ടി, ഇനി തീപ്പന്തം പോലെ കത്തും. 'ജനം ഒപ്പമുണ്ടെങ്കില്‍ ഒരു പ്രസ്ഥാനം രൂപീകരിക്കുന്ന കാര്യം ആലോചിക്കും. പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമോ എന്ന ചോദ്യത്തോടായിരുന്നു അന്‍വറിന്‍റെ മറുപടി. വിഡിയോ റിപ്പോര്‍ട്ട് കാണാം.  

പാര്‍ട്ടിയില്‍ നടക്കുന്നത് വഴിപോക്കനായ ഞാന്‍ പറഞ്ഞതാണ് തെറ്റ്. ഏഴാംകൂലിയായ ഞാന്‍ നടത്തിയ അന്വേഷണം പോലും പാര്‍ട്ടി നടത്തിയില്ല. ജീപ്പില്‍ രണ്ട് മൈക്കും കെട്ടി ഞാന്‍ ഇറങ്ങും, ജനങ്ങളോട് എല്ലാം വിളിച്ചുപറയും. എല്ലാവരെയും ശത്രുക്കളാക്കി ഞാന്‍ ഇറങ്ങുന്നത് നീതിലഭിക്കാത്തവര്‍ക്കുവേണ്ടി. അന്‍വര്‍ മൂര്‍ദാബാദ് എന്ന് ഒരിക്കല്‍ വിളിച്ച സഖാക്കള്‍ നിലമ്പൂരിലുണ്ട്. സത്യം മനസിലാക്കി പിന്നീട് അവരെല്ലാം അന്‍വര്‍ സിന്ദാബാദ് വിളിച്ചു. അന്ന്  അണികളില്‍ ഒരു വിഭാഗം എടുത്ത പണി ഇപ്പോള്‍ നേതാക്കളെടുക്കുന്നു. പാര്‍ട്ടിയില്‍ സ്വാതന്ത്ര്യമുണ്ടെന്ന് ഗോവിന്ദന്‍ പറഞ്ഞത്  ഭരണഘടനയിലുണ്ടെന്നാണ്. 

സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ല. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. പാര്‍ട്ടി ഒാഫീസുകളില്‍ പൊതുപ്രശ്നങ്ങളുമായി ആളുകള്‍ വരാതായി. ജനങ്ങളുെട പ്രശ്നങ്ങളില്‍ ഇടപെടാതെ നേതാക്കള്‍ ഒളിച്ചോടേണ്ട സ്ഥിതി. ഇത് ഏറ്റുപറയുന്നത് തെറ്റാണെങ്കില്‍ അത് തുടരും. 

എം.വി.ഗോവിന്ദന്‍ പറയുന്നതില്‍ വസ്തുതവേണം. അച്ചടിഭാഷ മാത്രം സംസാരിച്ചിട്ട് കാര്യമില്ലെന്ന് പരിഹാസം. പരാതികളില്‍  വസ്തുനിഷ്ടമായ അന്വേഷണം നടക്കുന്നുവെന്ന് പറയുന്നു. ഒരു വസ്തുനിഷ്ടമായ അന്വേഷണവും നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടു. ആര് പറയുന്നതാണ് സത്യമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചോട്ടെയെന്നും അന്‍വര്‍.