സിപിഎമ്മിനെ ദുര്‍ബലപ്പെടുത്താന്‍ ശ്രമിച്ചിട്ടില്ലെന്ന് പി.വി.അന്‍വര്‍. പാര്‍ട്ടിയെ ദുര്‍ബലപ്പെടുത്താന്‍ പൊലീസ് ശ്രമിക്കുന്നു എന്നാണ് പറഞ്ഞത്. പാര്‍ട്ടി ഒാഫീസുകളില്‍ പൊതുപ്രശ്നങ്ങളുമായി ആളുകള്‍ വരാതായി. ജനങ്ങളുെട പ്രശ്നങ്ങളില്‍ ഇടപെടാതെ നേതാക്കള്‍ ഒളിച്ചോടേണ്ട സ്ഥിതി. ഇത് ഏറ്റുപറയുന്നത് തെറ്റാണെങ്കില്‍ അത് തുടരുമെന്ന് അന്‍വര്‍. വിഡിയോ റിപ്പോര്‍ട്ട് കാണാം.
എം.വി.ഗോവിന്ദന് പറയുന്നതില്‍ വസ്തുതവേണം. അച്ചടിഭാഷ മാത്രം സംസാരിച്ചിട്ട് കാര്യമില്ലെന്ന് പരിഹാസം. പരാതികളില്‍ വസ്തുനിഷ്ടമായ അന്വേഷണം നടക്കുന്നുവെന്ന് പറയുന്നു. ഒരു വസ്തുനിഷ്ടമായ അന്വേഷണവും നടക്കുന്നില്ലെന്ന് ബോധ്യപ്പെട്ടു. ആര് പറയുന്നതാണ് സത്യമെന്ന് പാര്‍ട്ടി പ്രവര്‍ത്തകര്‍ തീരുമാനിച്ചോട്ടെയെന്നും അന്‍വര്‍.