അഭിവാദ്യമുദ്രാവാക്യങ്ങള്‍ നിറഞ്ഞ വികാരഭരിതമായ അന്തരീക്ഷത്തില്‍ കൂത്തുപറമ്പിന്റെ ചിരകാലസമരഭടന് പുഷ്പന് നാട് വിടചൊല്ലി. കോഴിക്കോട് നഗരംമുതല്‍ ചൊക്ലി രാമവിലാസം ഹയര്‍സെക്കന്‍ഡറി സ്കൂള്‍വരെ ഒരു പകല്‍ മുഴുവന്‍ നീണ്ടുനിന്ന പൊതുദര്‍ശനത്തിന് ശേഷം വീട്ടുവളപ്പിലായിരുന്നു സംസ്കാരം. വിവിധ കേന്ദ്രങ്ങളിലും വീട്ടിലുമായി പതിനായിരങ്ങള്‍ കൂത്തുപറമ്പ് സമരനായകന് അന്ത്യാഭിവാദ്യമര്‍പ്പിച്ചു. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്, സ്പീക്കര്‍ എ.എന്‍.ഷംസീര്‍, മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്കാരിക പ്രവര്‍ത്തകര്‍, പൊതുജനങ്ങള്‍ തുടങ്ങി ആയിരങ്ങള്‍ സംസ്കാരച്ചടങ്ങില്‍ പങ്കെടുത്തു.